Latest NewsNewsBusiness

മലപ്പുറത്ത് വീണ്ടും സ്വർണ വേട്ട! പാർസലായി കടത്താൻ ശ്രമിച്ച ആറ് കിലോ സ്വർണം പിടിച്ചെടുത്തു

തേപ്പുപെട്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച ശേഷമാണ് സ്വർണം കടത്തിയത്

മലപ്പുറത്ത് മൂന്നിയൂരിൽ പാർസലായി കടത്താൻ ശ്രമിച്ച സ്വർണം ഡിആർപി സംഘം പിടികൂടി. ദുബായിൽ നിന്ന് പാഴ്സലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. 6.300 കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ചത്. തേപ്പുപെട്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച ശേഷമാണ് സ്വർണം കടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്നും 1.60 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വർണം പിടികൂടിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി എയർ കസ്റ്റംസ് പ്രതിയെ പിടികൂടിയത്. സ്വർണ ഗുളികകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിക്കുകയും, സ്വർണ മിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് നിലയിലുമാണ് പിടികൂടിയിരിക്കുന്നത്.

Also Read: വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ 5 വയസുകാരന് പരുക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button