Latest NewsNewsIndiaBusiness

രാജ്യത്ത് മുദ്ര യോജന പദ്ധതിക്ക് കീഴിൽ അനുവദിച്ചത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം

മുദ്ര യോജന പദ്ധതിയുടെ കീഴിൽ വായ്പയുടെ 68 ശതമാനവും വനിതാ സംരംഭകർക്കാണ് നൽകിയിട്ടുള്ളത്

രാജ്യത്ത് പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ കോടികൾ അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുദ്ര യോജന പദ്ധതിക്ക് കീഴിൽ ഇതുവരെ 23.2 ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം, പദ്ധതിയിലൂടെ 40.82 കോടിയോളം ഗുണഭോക്താക്കൾക്കാണ് സേവനം ലഭിച്ചത്.

മുദ്ര യോജന പദ്ധതിയുടെ കീഴിൽ വായ്പയുടെ 68 ശതമാനവും വനിതാ സംരംഭകർക്കാണ് നൽകിയിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ പട്ടികജാതി, പട്ടിക വർഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ളവർക്കായി 51 ശതമാനത്തോളം വായ്പകൾ അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ധനസഹായം നൽകുന്നതിന്റെ ഭാഗമായാണ് മുദ്രാ പദ്ധതി ആരംഭിച്ചത്. 2015 ഏപ്രിൽ 8-ന് ആരംഭിച്ച ഈ പദ്ധതി രാജ്യത്തെ ഒട്ടനവധി ആളുകൾക്കാണ് സഹായഹസ്തമായത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജ്ജം പകരുന്ന തരത്തിലായിരുന്നു ഈ പദ്ധതിയുടെ പ്രവർത്തനം.

Also Read: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ അനുപം ഖേറിന്റെ അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button