Latest NewsNewsInternationalLife Style

ചില മനുഷ്യർ മാത്രം 100 വയസുവരെ ജീവിക്കുന്നു: കാരണമിതാണെന്ന് ഗവേഷകർ

ചിലർ നൂറു വയസു വരെ ജീവിച്ചിരിക്കാറുണ്ട്. ഇതിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ടഫ്റ്റ്സ് മെഡിക്കൽ സെന്ററും ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനും ചേർന്ന് നടത്തിയ പഠനത്തിലാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു നൂറ്റാണ്ട് ജീവിക്കാൻ അപൂർവ്വം പേരെ സഹായിക്കുന്ന ഘടകങ്ങൾ സംബന്ധിച്ച് പുതിയ പഠന റിപ്പോർട്ട് ഗവേഷണ സംഘം പ്രസിദ്ധീകരിക്കുകയും ചെയ്തു. ലാൻസെറ്റ് ഇബയോമെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read Also: ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖിന്റെ ഡല്‍ഹി യാത്രയിലും ദൂരൂഹത, മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു

പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും അനുബന്ധ പ്രവർത്തനങ്ങളുമാണ് 100 വയസ്സ് വരെ ജീവിക്കുന്നവർക്കുള്ളത് എന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശക്തമായ പ്രതിരോധ സംവിധാനമാണ് രോഗാതുരതകളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പെരിഫെറൽ ബ്ലഡ് മോണോന്യൂക്ലിയർ സെല്ലുകൾ എന്ന പ്രതിരോധ കോശങ്ങളുടെ സിംഗിൾ സെൽ സീക്വൻസിങ്ങാണ് ഗവേഷകർ പ്രാഥമികമായി നടത്തിയത്.

Read Also: ട്രെയിനിലെ തീവെപ്പ് കേസിന് ഭീകര ബന്ധം, അന്വേഷണത്തിന് കേരള പൊലീസ് പോര: എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button