Latest NewsNews

‘പടിയിറങ്ങുന്ന കമ്മ്യൂണിസം, ഗുഡ്ബൈ’: സി.പി.ഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായതിൽ പ്രതികരണവുമായി എസ് സുരേഷ്

സി.പി.ഐയുടെ ദേശീയപാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ച നടപടിയിൽ പ്രതികരിച്ച് ബി.ജെ.പി വക്താവ് എസ് സുരേഷ്. ‘പടിയിറങ്ങുന്ന കമ്മ്യൂണിസം #Goodbye_കമ്മൂണിസം. സി.പി.ഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി’ സുരേഷ് ട്വീറ്റ് ചെയ്തു. നിരവധി രാഷ്ട്രീയ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ചും പ്രതികരിച്ചും രംഗത്തെത്തുന്നത്. സി.പി.ഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്നായിരുന്നു ബിനോയ് വിശ്വം എംപി പറഞ്ഞത്.

അതേസമയം, മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചത്. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. സി പി ഐ ആകട്ടെ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സി പി ഐ. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണം നയിക്കുന്ന പാർട്ടിയാണ്. എൻ സി പി യാകട്ടെ മഹാരാഷ്ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ ഷിൻഡെ – ബി ജെ പി സർക്കാർ അധികാരത്തിലേറിയതോടെ എൻ സി പി പ്രതിപക്ഷത്തായിരുന്നു.

സി.പി.എം., സി.പി.ഐ. പാർട്ടികളുടെ ഐക്യം ഇപ്പോൾ ഏറ്റവും ആവശ്യമെന്ന് സി.പി.എം. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കേന്ദ്രത്തിലെ ജനവിരുദ്ധ സർക്കാരിനെതിരേ അണിനിരക്കേണ്ട ഉത്തരവാദിത്വം കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കുണ്ടെന്ന് യെച്ചൂരി പറഞ്ഞു. തനിക്കു മാത്രമേ രാജ്യത്തു വികസനം നടപ്പാക്കാനാകൂ എന്ന തെറ്റായ പ്രചാരണം നരേന്ദ്രമോദി നടത്തുന്നുണ്ടെന്ന് യെച്ചൂരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button