Latest NewsNewsIndia

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ ചദൂര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ചദൂര ഗ്രാമം വളഞ്ഞിട്ടുണ്ട്. സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു, ഇതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

അതേസമയം ബുധനാഴ്ച പുലര്‍ച്ചെ 4.30ന് പഞ്ചാബിലെ ബതിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് എസ്പി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍ സജീവമാക്കുകയും പ്രദേശം വളയുകയും സീല്‍ ചെയ്യുകയും ചെയ്തു. ബതിന്‍ഡ മിലിട്ടറി സ്റ്റേഷനിലെ ആര്‍ട്ടിലറി യൂണിറ്റിലാണ് വെടിവയ്പ്പ് നടന്നത്.

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു: ഈ മാസം 24- ന് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും

രണ്ട് ദിവസം മുമ്പ് യൂണിറ്റിന്റെ ഗാര്‍ഡ് റൂമില്‍ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു റൈഫിള്‍ കാണാതായിരുന്നു. സംഭവത്തിന് പിന്നില്‍ ചില സൈനികരാണെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button