Latest NewsNewsIndia

ക്ഷേത്ര ദര്‍ശനത്തിനിടെ ഷൂസ് പിടിക്കാന്‍ സഹായിയെ വിളിച്ച് ജില്ലാ കലക്ടര്‍: നടപടി വിവാദം

ചെന്നൈ: ക്ഷേത്ര ദര്‍ശനത്തിനിടെ ഷൂസ് പിടിക്കാന്‍ സഹായിയെ വിളിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലാ കലക്ടറുടെ സഹായി ഷൂസ് ചുമക്കുന്ന വീഡിയോ യാണ് വിവാദമായിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

2 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ തന്റെ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും അദ്ദേഹത്തെ നിരവധി ആളുകള്‍ സ്വാഗതം ചെയ്യുന്നതും കാണാം. പിന്നാലെ, കലക്ടര്‍ തന്റെ സഹായിയെ അടുത്തേക്ക് വിളിക്കുന്നു.

ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകൾ ഇനി ചെങ്കോട്ട- പുനലൂർ പാതയിലും ഓടിത്തുടങ്ങും, പരീക്ഷണയോട്ടം വിജയകരം

സഹായി എത്തി കലക്ടറുടെ ഷൂസ് അഴിച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്. പ്രശസ്തമായ കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ഉളുന്ദൂര്‍പേട്ടയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button