KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല വീ​ണ്ടും വർദ്ധിച്ചു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,620 രൂ​പ​യും പ​വ​ന് 44,960 രൂ​പ​യു​മാ​യി.

Read Also : ദുരിതാശ്വാസനിധി ഫണ്ട് തിരിമറി റിവ്യു ഹര്‍ജി തള്ളി, ഹര്‍ജിക്കാരനെ പരിഹസിച്ച് ലോകായുക്ത

ഏ​പ്രി​ൽ അ​ഞ്ചി​ന് പ​വ​ന് 45,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയും വീണ്ടും വില ഇപ്പോള്‍ ഉയരുകയും ചെയ്തിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,00 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വ​രും ദി​വ​സ​ങ്ങ​ളി​ൽ വീണ്ടും വി​ല ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ചു. 81 രൂപയാണ് വിപണി വില. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button