AlappuzhaKeralaNattuvarthaLatest NewsNews

കാ​യ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യുവാവിന് ദാരുണാന്ത്യം

കൊ​ല്ലം ചി​ത​റ പ​ഞ്ചാ​യ​ത്തി​ൽ സ​ജി (27) ആണ് മു​ങ്ങി മ​രി​ച്ചത്

പൂ​ച്ചാ​ക്ക​ൽ: കാ​യ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യുവാവ് മുങ്ങി മരിച്ചു. കൊ​ല്ലം ചി​ത​റ പ​ഞ്ചാ​യ​ത്തി​ൽ സ​ജി (27) ആണ് മു​ങ്ങി മ​രി​ച്ചത്.

പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് കു​ട്ടം​ച്ചാ​ലിൽ ആണ് സംഭവം. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ന്ന സ​ജി സ​മീ​പ​ത്തെ കാ​യ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്. സ​ജി​യോ​ടൊ​പ്പം സു​ഹൃ​ത്തും കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഗോ​കു​ലം കു​ളി​ക്കാ​ൻ കാ​യ​ലി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും സ​ജി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് സുഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ തെ​രി​ച്ചി​ലി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ സർക്കാറിന്റെ തീരുമാനം അറിയിക്കണം, നിർദ്ദേശവുമായി ഹൈക്കോടതി

തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ രാ​ധാ​ല​യ​ത്തി​ൽ പ്ര​വി​ണി​നോ​ടൊ​പ്പം ഇ​ലക്ട്രിക് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് മ​രി​ച്ച സ​ജി​യും സു​ഹൃ​ത്ത് ഗോ​കു​ലും. പ്ര​വീ​ണി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ച് നാ​ളെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം നടന്നത്.

ചേ​ർ​ത്ത​ല പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button