Latest NewsNewsIndia

ബിബിസിയില്‍ ക്രമക്കേട്, കേസ് എടുത്ത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്: സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി:  വിദേശനാണയവിനിമയ ചട്ടപ്രകാരം ബിബിസിക്കെതിരെ കേസെടുത്ത് ഇ.ഡി. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ കേസില്‍ മൊഴി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ബിബിസിക്കെതിരെ ഇഡി വിശദമായ അന്വേഷണവും നടത്തുമെന്നാണ് വിവരം. ഫെബ്രുവരിയില്‍ ഡല്‍ഹി, മുബൈ ബിബിസി ഓഫീസുകള്‍ പരിശോധന നടത്തിയിരുന്നു.

Read Also: ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

പരിശോധനയില്‍ ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫിസുകളില്‍ നിന്നും കണ്ടെത്തിയ ലാഭ വരുമാന കണക്കുകളും ഇന്ത്യയിലെ ബിബിസിയുടെ പ്രവര്‍ത്തനവും തമ്മില്‍ യോജിപ്പില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അതേസമയം പരിശോധനയില്‍ ജീവനക്കാരില്‍ നിന്നും രേഖകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായിട്ടാണ് വിവരം.

.ബിബിസി വിദേശ സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടുകളില്‍ നികുതി കൃത്യമായി അടച്ചിട്ടില്ലെന്നും ഇന്ത്യയില്‍ ലഭിച്ചവരുമാനം വിദേശത്തേക്ക് വകമാറ്റിയെന്നും ഇ.ഡിയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button