Latest NewsNewsTechnology

വീണ്ടും കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് ഗൂഗിൾ! കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത

കമ്പനിയുടെ കാര്യക്ഷമത 20 ശതമാനം വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്

കൂട്ടപിരിച്ചുവിടൽ നടപടിയുമായി ആഗോള ടെക് ഭീമനായ ഗൂഗിൾ വീണ്ടും രംഗത്ത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയിലേക്ക് വീണ്ടും നീങ്ങുന്നത്. പുത്തൻ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും, സാമ്പത്തികശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നത് സഹായകമാകുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ.

കമ്പനിയുടെ കാര്യക്ഷമത 20 ശതമാനം വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, ചാറ്റ്ബോട്ടിനെ ഇ- മെയിൽ, ഗൂഗിൾ ഡോക്സ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ 12,000 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. ഇക്കാലയളവിൽ ഗൂഗിളിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ നിന്നും 450 ഓളം പേർക്കാണ് തൊഴിൽ നഷ്ടമായത്.

Also Read: കേരളത്തില്‍ ഈ 5 ജില്ലക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം, താപനില നാല് ഡിഗ്രി ഉയരും

shortlink

Related Articles

Post Your Comments

Related Articles


Back to top button