ThiruvananthapuramKeralaNattuvarthaLatest NewsNews

യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കി: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നടന്ന സംഭവത്തിൽ വെള്ളനാട് കടുക്കാമൂട് സ്വദേശി എസ് വിജിന്‍ (22) ആണ് പിടിയിലായത്. പ്രതിശ്രുത വരന്റെ വീട്ടിലെത്തിയ ഇയാൾ മാതാപിതാക്കളെയും ഫോണിലുള്ള ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. യുവതിയുടെ പരാതിയിലാണ് വിളപ്പില്‍ശാല പോലീസിന്റെ നടപടി.

2019 മുതല്‍ യുവതിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഈ സമയത്ത് ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്തത്. തുടര്‍ന്ന് യുവതിയുടെ പ്രതിശ്രുത വരന് വാട്‌സപ്പിലൂടെയും ഇയാളുടെ മാതാപിതാക്കളുടെ അടുത്ത് നേരിട്ടെത്തിയും ചിത്രങ്ങള്‍ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ, യുവതിയുടെ വിവാഹം മുടങ്ങി. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button