KeralaLatest NewsNews

വന്ദേ ഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണ്, എന്നിട്ടും ഇത്രയധികം ആര്‍പ്പുവിളിയും ബഹളവും എന്തിന്?

വന്ദേ ഭാരത്,കെ ട്രെയിന് മുന്നില്‍ ഒന്നുമല്ല: ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. തൊട്ടയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മള്‍ ചര്‍ച്ച ചെയ്തതാണെന്നും വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്.

Read Also: മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ അണ്ണാക്കിൽ പിരിവെട്ടിയ സന്ദിപാനന്ദഗിരി അസത്യം പ്രചരിപ്പിക്കുന്നു: സന്ദീപ് വാര്യർ

വന്ദേഭാരതിനെക്കാള്‍ എന്തുകൊണ്ടും ലാഭം നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതിയാണെന്നാണ് വി കെ സനോജ് പറയുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയുടെ ദുരവും സമയവും ചിലവും പങ്കുവച്ചാണ് സനോജ് വന്ദേഭാരതും കെ റെയിലും വിമാനയാത്രയും തമ്മിലുള്ള താരതമ്യം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വന്ദേഭാരതില്‍ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി. കണ്ണൂര്‍ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപയും ഒരു മണിക്കൂര്‍ സമയവുമാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. അതിനാല്‍ തന്നെ നിര്‍ദ്ദിഷ്ട കെ റെയിലാണ് ഏറ്റവും മെച്ചമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം..

‘വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളം. തൊട്ടയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്‌നാ’ട്ടിലും വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്.
കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്’.

‘കേരളം ഇന്ത്യയുടെ ഭാഗമാണ്. കേരളത്തില്‍ വന്ദേ ഭാരതോ തതുല്യമായ മറ്റേത് ആധുനിക ട്രെയിനുകളും ലഭിക്കുന്നത് സന്തോഷകരമായിരിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ റെയില്‍ യാത്രാ ദുരിതത്തിന് അത് പരിഹാരമാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലെ നിലവിലെ വളഞ്ഞ പാതയില്‍ കൂടി കൂടിയ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ തന്നെ വ്യക്തമാക്കിയ കാര്യമാണ്. പാതയിലെ വളവ് നിവര്‍ത്തുക എന്നത് കേരളത്തിന്റെ ഭൗമ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് കൂടിയിരിക്കെ മറ്റൊരു സാമാന്തര റെയില്‍ ശൃംഗല വരുന്നത് വരെ ഈ പാതയില്‍ വന്ദേ ഭാരത് അടക്കമുള്ള ഏത് ട്രെയിനുകള്‍ക്കും കുറഞ്ഞ വേഗതയില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നതാണ് സത്യം. ഫലത്തില്‍ മെച്ചപ്പെട്ട യാത്രാ സുഖത്തില്‍ എന്നാല്‍ വലിയ സമയ ലാഭമുണ്ടാക്കാത്ത യാത്ര തന്നെയാണ് വന്ദേ ഭാരതിലും ലഭ്യമാകുക’.

വന്ദേ ഭാരത്
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 km
2138 രൂപ സമയം8hr.

നിര്‍ദ്ദിഷ്ട കെ റെയില്‍
1325 രൂപ
സമയം 3 hr

കണ്ണൂര്‍ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപ
സമയം 1 hr.

‘എന്നാല്‍ കാലങ്ങളായി അവഗണന നേരിടുന്ന കേരളത്തിലെ റെയില്‍ വേയ്ക്ക് മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ് ഒരു പുതിയ ട്രെയിന്‍ ലഭിക്കുന്നത്. ബിജെപി ഗവണ്മെന്റ് റെയില്‍വേ
ബജറ്റ് കൂടി നിര്‍ത്തലാക്കിയ ശേഷം കേരളം സമ്പൂര്‍ണ്ണമായും റെയില്‍വേ ഭൂപടത്തിന് വെളിയിലായിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ ഒന്നിലധികം വന്ദേ ഭാരത് ട്രെയിനുകള്‍ എന്നത് കേരളത്തിന്റെ അവകാശമാണ്. അതിനെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാന്‍ ശ്രമിക്കുന്ന അല്പത്തരം തുറന്ന് കാട്ടുക തന്നെ ചെയ്യും. അതേ സമയം കേരളത്തിലെ റെയില്‍ യാത്രാ ദുരിതത്തിന് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു പരിഹാരവുമല്ല’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button