KeralaLatest NewsNews

കഞ്ചാവ് കേസ്: പ്രതികൾക്ക് കഠിന തടവും പിഴവും വിധിച്ച് കോടതി

തിരുവനന്തപുരം: 2021 മാർച്ച് മാസം 20 ന് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്ക് കഠിന തടവും പിഴയും. റെയിൽവേ ഗുഡ്‌സ് ഷെഡ്ഡിന്റെ സമീപത്ത് വച്ച് 42.5 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിലെ ഒന്നാം പ്രതി കർണ്ണാടക സ്വദേശി സുധീർ കൃഷ്ണന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. രണ്ടാം പ്രതി മലപ്പുറം സ്വദേശി നിഥിൻ നാഥ്‌നെ 5 വർഷം കഠിന തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു.

Read Also: ‘സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ വന്ദേ ഭാരതിനെതിരെ തിരിയുന്നത്’

എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി. എസ്. ദാസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ടി എ ജോർജ്ജ് ജോസഫ് ഹാജരായി. ആലുവ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി വി രാജുവും സംഘവും ചേർന്നാണ് കേസ് എടുത്തത്. തുടർന്ന് ആലുവ എക്‌സൈസ് റെയിഞ്ച് ഓഫീസിൽ CR 4 / 21 ആയി രജിസ്റ്റർ ചെയ്യുകയും ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ജി കൃഷ്ണകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Read Also: ശാരീരിക ബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിയുമോ? അതറിഞ്ഞില്ലെങ്കിൽ സ്ത്രീ സെക്‌സിനെ പൂർണ്ണമായും ഒഴിവാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button