KeralaLatest News

വിഷുവിന് പൊട്ടിച്ച പടക്കം വീണ് റിസോർട്ടിന് തീപിടിച്ചു

കാസർഗോഡ് : വിഷു ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

റിസോർട്ട് പൂർണമായും കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. വിഷു ആഘോഷത്തോട് അനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണ് തീ പിടിക്കുകയായിരുന്നു. പുല്ല് മേഞ്ഞ മേൽക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേ​ഗം പടർന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി

shortlink

Related Articles

Post Your Comments

Related Articles


Back to top button