Latest NewsNewsIndia

നിത അംബാനി മരുമകൾക്ക് സമ്മാനിച്ച ഡയമണ്ട് നെക്ലേസ്: വില കേട്ടാൽ ഞെട്ടും!

നമ്മൾ എല്ലാവർക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ വിലപിടിപ്പുള്ളവയും അല്ലാത്തവയും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സമ്മാനം അധികമാർക്കും ലഭിച്ചിട്ടുണ്ടാകില്ല. എന്താണെന്ന് അല്ലേ. സമ്മാനം മറ്റൊന്നുമല്ല. വിലയേറിയ ഒരു ഡയമണ്ട് നെക്ലേസ്. സമ്മാനം നൽകിയതാരാണെന്നും ആർക്കാണ് നൽകിയതെന്നുമുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.

Read Also: പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മും: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

നിത അംബാനി തന്റെ മരുമകൾ ശോക മേത്തയ്ക്കാണ് ഡയമണ്ട് നെക്ലേസ് സമ്മാനമായി നൽകിയത്. 2019ൽ വിവാഹദിനത്തിലാണ് നിത അംബാനി മരുമകൾ ശോക മേത്തയ്ക്ക് ഡയമണ്ട് നെക്ലേസ് സമ്മാനമായി നൽകിയത്. ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നെക്ലേസുകളിൽ ഒന്നാണിത്. 450 (55 മില്യൺ ഡോളർ) കോടി രൂപയുടെ നെക്ലേസാണ് മരുമകൾക്ക് നിത നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജൂലിയ ഹാക്ക്മാൻ ചാഫെയാണ് ഡയമണ്ടിന്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും വിവരിച്ചത്. ലെബനീസിലെ ജ്വല്ലറിയായ മൗവാദാണ് വിലയേറിയ ഡയമണ്ട് നെക്ലേസിന് പിന്നിൽ. L’Incomparable എന്നു വിളിക്കുന്ന നെക്ലേസ് 91 ഡയമണ്ടുകൾ കൊണ്ടാണ് നിർമിച്ചത്. മഞ്ഞ നിറത്തിലുള്ള വജ്രം കൊണ്ടാണ് നെക്ലേസിന്റെ ലോക്കറ്റ് നിർമ്മിച്ചിട്ടുള്ളത്.

ഒരിക്കലും പുനർ നിർമിക്കാൻ കഴിയാത്ത വിധത്തിലുള്ള ഡിസൈനാണ് നെക്ലേസിന്റേതെന്നും ജൂലിയ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

Read Also: ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു : വാഹനത്തിനുള്ളിൽ കുടുങ്ങി ഡ്രൈവർ

shortlink

Related Articles

Post Your Comments

Related Articles


Back to top button