KeralaLatest NewsNews

2 തവണ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: പ്രതിയുടെ ദൃശ്യം സിസിടിവിയിൽ

ദേവകിയമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വലിച്ചു പൊട്ടിക്കാൻ രണ്ടു പ്രാവശ്യം ശ്രമം നടന്നു

തിരുവനന്തപുരം: വർക്കലയിൽ വയോധികയുടെ വീട്ടിൽ തുടർച്ചയായി രണ്ട് തവണ അതിക്രമിച്ചു കയറി ആക്രമിച്ചു യുവാവ്. വർക്കല വട്ടപ്ലാമൂട് ഹരിജൻ കോളനിക്ക് സമീപമാണ് സംഭവം. ഭിന്നശേഷിക്കാരനായ ഉണ്ണി എന്നു വിളിക്കുന്ന കൃഷ്ണനും അസുഖബാധിതയായ ഭാര്യ രമണിയും അമ്മയായ ദേവകിയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

read also: ദുബായിലെ തീപിടുത്തം: മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ദേവകിയമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വലിച്ചു പൊട്ടിക്കാൻ രണ്ടു പ്രാവശ്യം ശ്രമം നടന്നു. സമീപത്തുള്ള വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയിൽ യുവാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അത് പൊലീസിന് കൈമാറി. വീട്ടുകാർ അയിരൂർ പൊലീസിന് പരാതി നൽകി നാല് ദിവസം പിന്നിട്ടപ്പോഴാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button