KollamKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : മുൻ ഭർത്താവ് പിടിയിൽ

ചെ​മ്മ​രു​തി പ​ന​യ​റ കും​ഭ​ക്കാ​ട് ജി.​ജി വി​ലാ​സ​ത്തി​ൽ പൊ​ടി​യ​ൻ എ​ന്ന ഷൈ​ൻ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ർ​ക്ക​ല: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മു​ൻ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​മ്മ​രു​തി പ​ന​യ​റ കും​ഭ​ക്കാ​ട് ജി.​ജി വി​ലാ​സ​ത്തി​ൽ പൊ​ടി​യ​ൻ എ​ന്ന ഷൈ​ൻ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 12-നാ​ണ് സംഭവം ന​ട​ന്ന​ത്. പ​ന​യ​റ സ്വ​ദേ​ശി​നി ര​ജി​ത​യും ഷൈ​നും ഒ​മ്പ​ത് വ​ർ​ഷം മു​ൻ​പ് വി​വാ​ഹ​മോ​ചി​ത​രാ​യി​രു​ന്നു. ഇ​വ​രു​ടെ 15 വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ ര​ണ്ടു​പേ​രു​ടെ​യും വീ​ട്ടി​ൽ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ഷൈ​ൻ മ​ദ്യ​പി​ച്ച് ര​ണ്ടാം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വ​ഴ​ക്ക് കാ​ര​ണം പ​ഠി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ക​ൻ പി​താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന്​ അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി.

Read Also : റിജേഷും ജെഷിയും അപകടത്തില്‍ പെട്ടത് നോമ്പുള്ള മുസ്ലീങ്ങൾക്ക് ഹിന്ദു ഭക്ഷണം ഉണ്ടാക്കുമ്പോഴെന്ന് ഷമ മുഹമ്മദ്: വിവാദം

തുടർന്ന്, ഇ​നി മ​ക​ൻ വീ​ട്ടി​ൽ വ​രി​ല്ലെ​ന്ന്​ ക​രു​തി​യ ഷൈ​ൻ മ​ദ്യ​പി​ച്ചെ​ത്തി ര​ജി​ത​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും ര​ജി​ത​യെ മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന ഷൈ​നെ അ​റ​സ്റ്റ്​ ചെ​യ്യുകയായിരുന്നു. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button