Latest NewsKerala

നസീമയുടെ സ്വകാര്യ ഭാഗത്തെ വേദന മാറ്റാൻ പോയ ഡോക്ടർ ലൈംഗിക ബന്ധത്തിലേർപ്പെട്ടു, ഒടുവിൽ ധനനഷ്ടവും മാനഹാനിയും

സൗഹൃദത്തിൻ്റെ പേരിൽ വീട്ടിൽ വിളിച്ചു വരുത്തി ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചി തമ്മനം കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ നസീമ (32), മരട് മച്ചിങ്ങൽ മുഹമ്മദ് അമീൻ (43) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫൈസൽ എം.എസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കാൻ ഇവർ നേരത്തെ പദ്ധതിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതും പ്രകാരമാണ് ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചതും ഹണി ട്രാപ്പിൽ കൊടുക്കാൻ ശ്രമിച്ചതും. കടവന്ത്ര പുതിയറോഡിൽ മുഴീക്കൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് നസീമ . ഇടയ്ക്ക് പനി ബാധിച്ചതുമായി ബന്ധപ്പെട്ടാണ് നസീമ എറണാകുളം സ്വദേശിയായ ഡോക്ടറുമായി പരിചയത്തിൽ ആകുന്നത്.

തുടർന്ന് നസീമ മുൻകൈയെടുത്ത് ഫോണിലൂടെ സൗഹൃദം തുടർന്നു. പല കാര്യങ്ങളും തുറന്നു സംസാരിക്കുവാൻ ആരംഭിച്ചതോടെ ബന്ധം വളർന്നു. ഇതിനിടെ തനിക്ക് പനിയാണെന്നും ഒന്ന് പരിശോധിക്കണമെന്നും നസീമ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തി പരിശോധിക്കാമോ എന്ന് നസീമ ചോദിച്ചതോടെ ഡോക്ടർ സമ്മതം മൂളുകയും തുടർന്ന് വീട്ടിലെത്തുകയും ചെയ്തു.

നസീമയുടെ വാടകവീട്ടിൽ ഡോക്ടർ എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. തനിക്ക് പനിയല്ലെന്നും തൻ്റെ സ്വകാര്യഭാഗത്തിൽ വേദനയാണെന്നും നസീമ ഡോക്ടറോട് പറയുകയായിരുന്നു. പരിശോധന നടത്തണമെന്ന് നസീമ ആവശ്യപ്പെട്ടു. പരിശോധനക്കിടയിൽ നസീമ ഡോക്ടറെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രലോഭിപ്പിക്കുകയായിരുന്നു. നസീമയുടെ ആവശ്യപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സമയത്ത് നസീമയുടെ സുഹൃത്ത് മുഹമ്മദ് അമീൻ രഹസ്യമായി ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി.

ലൈംഗികബന്ധത്തിനുശേഷം നസീമയും സുഹൃത്തും ഈ ദൃശ്യങ്ങൾ കാണിച്ച് ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ഡോക്ടറിൽ നിന്ന് അപ്പോൾതന്നെ നാൽപ്പത്തിനാലായിരം രൂപ ഇവർ വാങ്ങിയെടുത്തു. മാത്രമല്ല ഡോക്ടറുടെ കാ‍ർ നസീമയും സുഹത്ത് അമീനും ചേർന്ന് ബലമായി കൊണ്ടുപോകുകയും ചെയ്തു.

കാർ പിറ്റേന്ന് തിരിച്ച് കൊടുക്കുകയും സംഭവം പുറത്തു പറയാതിരിക്കാൻ അഞ്ച് ലക്ഷം രൂപ വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഡോക്ടർ അഞ്ചു ലക്ഷം രൂപ ഇവർക്ക് നൽകി. തുടർന്ന് ദിവസങ്ങൾക്ക് ശേഷം നസീമ ഡോക്ടറെ ഫോണിൽ വിളിച്ച് വീണ്ടും അഞ്ചു ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഡോക്ടർ പരാതി നൽകാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button