KeralaLatest NewsNews

ഷാഫിയെ തട്ടിക്കൊണ്ടു പോയത് മലയാളികള്‍, പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ

കോഴിക്കോട്: താമരശേരിയില്‍ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മലയാളികള്‍ തന്നെയെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകപോക്കലെന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷന്‍ സംഘത്തെ ഷാഫിയുടെ വീട്ടുകാരും തിരിച്ചറിഞ്ഞു. മുഹമ്മദ് ഷാഫിയുടെ കുടുംബത്തിന് എല്ലാം അറിയാമെന്നും പൊലീസ് പറഞ്ഞു.

Read Also: ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി

മുഹമ്മദ് ഷാഫിയെ വടകര എസ്പി ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്. ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് രക്ഷപെട്ടെത്തിയ ഷാഫിയെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ മൈസൂരുവിലാണ് ഉപേക്ഷിച്ചത്. തുടര്‍ന്ന് ബസ് മാര്‍ഗം രാവിലെയോടെ വീട്ടിലെത്തിയ ഷാഫി പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button