KeralaLatest NewsNews

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം പേർ അനർഹർ, നടപടി കടുപ്പിച്ച് സർക്കാർ

അനര്‍ഹരെ ഒഴിവാക്കാനുള്ള അടുത്ത പരിശോധന 2023 ജൂണിലാണ് പൂർത്തിയാവുക

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം ആളുകളെ അനർഹരെന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് ക്ഷേമ പെൻഷൻ വാങ്ങാൻ അർഹതയുള്ളത്. എന്നാൽ, പെൻഷൻ വിതരണത്തിന് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ 6.5 ലക്ഷം ആളുകളാണ് അവ സമർപ്പിക്കാതിരുന്നത്. സമർപ്പിച്ചവരിൽ അരലക്ഷം ആളുകളുടെ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലാണ്.

2019 ഡിസംബർ വരെ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന 47 ലക്ഷം പേരിലാണ് ഇത്രയും പേർ അനർഹരാണെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ എല്ലാ വർഷവും വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതും, മസ്റ്ററിംഗും നിർബന്ധമാക്കിയിട്ടുണ്ട്. അനര്‍ഹരെ ഒഴിവാക്കാനുള്ള അടുത്ത പരിശോധന 2023 ജൂണിലാണ് പൂർത്തിയാവുക. തുടർന്ന് ജൂലൈ മുതൽ അവരെയും പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കും. അതേസമയം, ക്ഷേമ പെൻഷന് അർഹതയുള്ള ലക്ഷക്കണക്കിന് ആളുകൾ പുറത്തു നിൽക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read: ഗൃ​​ഹ​​നാ​​ഥ​​നെ​​യും ഭാ​​ര്യ​​യെ​​യും കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : അ​​ച്ഛ​​നും മ​​ക​​നും അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button