Latest NewsNewsIndia

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആപ്പിള്‍ സിഇഒ ടിം കുക്ക്

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം ഇറക്കുമെന്ന് ആപ്പിള്‍ സിഇഒ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആപ്പിള്‍ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും  ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇലക്ടോണിക്‌സിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയെ ടിം അഭിനന്ദിച്ചു. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും ടിം കുക്ക് ട്വിറ്ററില്‍ കുറിച്ചു.

Read Also: ചികിത്സയ്‌ക്കെത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അബൂബക്കർ മികച്ച ഡോക്ടർക്കുള്ള സർക്കാരിന്റെ അവാർഡ് വാങ്ങിയ ആൾ

ടിം കുക്കുമായുള്ള ചര്‍ച്ച സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ടിം കുക്ക് കൂടികാഴ്ച നടത്തി. ടിം കുക്കുമായുള്ള കൂടികാഴ്ച പലതലങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നാളെയാണ് ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയില്‍ സ്റ്റോര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button