KeralaLatest NewsNews

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ നാളെ മുതൽ സ്മാർട്ട് കാർഡിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

പുതിയ പിവിസി കാർഡിൽ ക്യുആർ കോഡ്, ഹോളോഗ്രാം, അശോകസ്തംഭം എന്നിവ പതിപ്പിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ വ്യാഴാഴ്ച മുതൽ സ്മാർട്ട് കാർഡിലേക്ക് മാറുന്നു. പിവിസി കാർഡിലേക്കാണ് ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റുന്നത്. 8 സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചാണ് പിവിസി കാർഡുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മൂന്ന് കോടിയോളം ലൈസൻസുകൾ പിവിസി കാർഡിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. പഴയ ലൈസൻസിൽ നിന്ന് മാറാൻ 200 രൂപയാണ് ചെലവ്. ഇവയുടെ ഡ്യൂപ്ലിക്കേറ്റിന് 1,200 രൂപയും ചെലവാകും. പുതിയ കാർഡിൽ വ്യക്തി വിവരങ്ങൾ പുറത്തുകാണാൻ സാധിക്കുകയില്ല. അതിനാൽ, ഫോട്ടോ കോപ്പി എടുത്തുള്ള ദുരുപയോഗം തടയാൻ സാധിക്കുന്നതാണ്.

Also Read: ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദം, ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു

പുതിയ പിവിസി കാർഡിൽ ക്യുആർ കോഡ്, ഹോളോഗ്രാം, അശോകസ്തംഭം എന്നിവ പതിപ്പിച്ചിട്ടുണ്ട്. ശരാശരി 10.35 ലക്ഷം ഡ്രൈവിംഗ് ലൈസൻസാണ് ഒരു വർഷം മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. നിലവിൽ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 1.67 കോടിയും, ലൈസൻസ് രണ്ട് കോടിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button