KeralaLatest NewsNews

എഐ ക്യാമറ: മെയ് 19 വരെ പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി നെറ്റ്ഫ്ലിക്സ്! സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ കുറയ്ക്കുന്നു

മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കരണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ല: വിശദീകരണവുമായി കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button