Latest NewsNewsIndia

കശ്മീരിൽ സൈനിക ട്രക്കിന് നേരെയുണ്ടായത് ഭീകരാക്രമണം: അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചു

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം. സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായാണ് ആക്രമണം നടന്നത്.

Read Also: ഇപ്പം ശരിയാക്കിത്തരാം എന്ന് സർക്കാർ!! പദ്ധതികൾ പലതുണ്ടെങ്കിലും ദുരിത ജീവിതത്തിലായി രത്നാകരനും സിന്ധുവും

ആക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button