ThiruvananthapuramNattuvarthaLatest NewsKeralaNews

യുകെയി​ലേക്കുള്ള വി​സ​യും ടി​ക്ക​റ്റും എ​ടു​ത്തു ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു പണം തട്ടിയെടുത്തു : മധ്യവയസ്കൻ അറസ്റ്റിൽ

തി​രു​വ​ല്ലം ഷാ​രൂ​ണ്‍ വി​ല്ല​യി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് മ​ക​ന്‍ ഷി​റാ​ഫി​നെ (52 വ​യ​സ്) ആണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: യുകെയി​ല്‍ പോ​കാ​നു​ള്ള വി​സ​യും ടി​ക്ക​റ്റും എ​ടു​ത്തു ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പണം ത​ട്ടി​യെ​ടു​ത്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. തി​രു​വ​ല്ലം ഷാ​രൂ​ണ്‍ വി​ല്ല​യി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് മ​ക​ന്‍ ഷി​റാ​ഫി​നെ (52 വ​യ​സ്) ആണ് അറസ്റ്റ് ചെയ്തത്. പൂ​ന്തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ സി​ല്‍​വപി​ള്ള​യു​ടെ മ​ക​നും മ​രു​മ​ക​നും യുകെയി​ല്‍ പോ​കു​ന്ന​തി​നു​ള്ള വി​സ​യും വി​മാ​ന ടി​ക്ക​റ്റും എ​ടു​ത്തു ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ്, ഗൂ​ഗി​ള്‍ പേ ​വ​ഴി​യും അ​ക്കൗണ്ട് ട്രാ​ന്‍​സ്ഫ​ര്‍വ​ഴി​യും ഏഴു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലുമായി പ്ര​തി ഒ​ളി​വി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Read Also : വയർ വേദനയെ തുടര്‍ന്ന് എത്തിയെങ്കിലും മടക്കി അയച്ചു, വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു: താലൂക്കാശുപത്രിക്കെതിരെ കുടുംബം

ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദ്ദേശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൂ​ന്തു​റ പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ കൊ​ല്ല​ത്തു നി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പൂ​ന്തു​റ പൊ​ലീ​സ് ഇ​ന്‍​സ് പെ​ക്ട​ര്‍ ജെ.​പ്ര​ദീ​പ്, എസ്ഐമാ​രാ​യ അ​രു​ണ്‍ കു​മാ​ര്‍, ജ​യ​പ്ര​കാ​ശ്, എസ്‌സിപിഒ ബി​ജു ആർ.​നാ​യ​ര്‍, സിപിഒമാ​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, ദീ​പു എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button