Latest NewsKeralaNews

പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം: ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടായതിനു ശേഷം പൊതുവെ ഉയർന്നു വരുന്ന പ്രധാന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം എന്നുള്ളത്. നിലവിലുള്ള കാർഡുകൾ മാറ്റുന്നതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാൽ PETG കാർഡ് ലൈസൻസുകൾ വീട്ടിലെത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read Also: സർവ്വ ഔഷധിയുടെ സേവനം ഇനി കേരളത്തിലും, പുതിയ സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു

അടുത്തു തന്നെ എന്തെങ്കിലും സർവീസുകൾ (ഉദാഹരണത്തിന് ,പുതുക്കൽ, വിലാസംമാറ്റൽ, ഫോട്ടോ സിഗ്നേച്ചർ തുടങ്ങിയവ മാറ്റൽ, ജനന തീയതി മാറ്റൽ, ഡൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ ) ചെയ്യാനായുള്ളവർക്ക് PET G Card ലേക്ക് മാറാൻ പ്രത്യേകമായി അപേക്ഷ തിരക്കിട്ട് നൽകേണ്ടതില്ല.

കൂടാതെ പുസ്തക രൂപത്തിലും പേപ്പർ രൂപത്തിലും ഉള്ള ലൈസൻസുകൾ ഇനിയും അപ്‌ഡേറ്റ് ചെയ്യാൻ ബാക്കിയുള്ളവർ അതത് ആർ ടി ഒ / സബ് ആർ ടി ഓഫീസുകളിൽ ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്ത് പുതിയ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. സാരഥി സോഫ്റ്റ് വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വന്ന ഉടനെ ഈ സേവനം പൊതു ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസിൽ ലൈസൻസ് മാറ്റി നൽകുകയുള്ളൂ. അതിനു ശേഷം കാർഡ് രൂപത്തിലേക്ക് മാറാൻ നിലവിൽ പ്രാബല്യത്തിലുള്ള ഫീസ് (ഡൂപ്ലിക്കേറ്റ് ലൈസൻസിനുള്ള ഫീസ്) ഒടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

Read Also: മൈക്രോസോഫ്റ്റിനെതിരെ ഭീഷണി സ്വരവുമായി ടെസ്‌ല സ്ഥാപകൻ, നിയമനടപടി സ്വീകരിക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button