Latest NewsIndiaNews

രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം: സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും മേഖലയിലെ വിവിധ രാജ്യങ്ങളുമായി ആശയ സമ്പർക്കം നിലനിർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സുഡാൻ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്.

Read Also: പൂഞ്ച് ഭീകരാക്രമണം: കൂടുതൽ വിവരങ്ങൾ പുറത്ത്, ഭീകരരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ, നാവിക-വ്യോമസേന മേധാവിമാർ, നയതന്ത്രപ്രതിനിധികൾ തുടങ്ങിയവർ ഉന്നതല യോഗത്തിൽ പങ്കെടുത്തു. അതേസമയം, സുഡാൻ രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ സൗദി, യുഎഇ രാജ്യങ്ങളുമായി ചർച്ച നടത്തിയിരുന്നു. സുഡാനിലെ സാഹചര്യം സംഘർഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: നദിക്കടിയിലൂടെ യാത്രക്കാരുമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യത്തെ മെട്രോ ട്രെയിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button