Latest NewsNewsBusiness

ആധാര്‍ ഒതന്റിക്കേഷൻ ഉറപ്പുവരുത്താൻ ഇനി സ്വകാര്യ സ്ഥാപനങ്ങളും! കരട് രേഖ പുറത്തിറക്കി കേന്ദ്രം

കേന്ദ്ര ഐടി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതി പുറത്തിറക്കിയിട്ടുള്ളത്

ആധാറിന്റെ ആധികാരികത ഉറപ്പാക്കാൻ സ്വകാര്യ സ്ഥാപനങ്ങളെയും അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട കരട് കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ, സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യസ്ഥാപനങ്ങൾക്കും ആധാർ ഒതന്റിക്കേഷന് അവസരം ലഭിക്കുന്നതാണ്. കേന്ദ്ര ഐടി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതി പുറത്തിറക്കിയിട്ടുള്ളത്.

സർക്കാർ വകുപ്പുകൾ, ടെലികോം, ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് നിലവിൽ ആധാർ ഒതന്റിക്കേഷൻ നടത്താൻ അനുമതി ഉള്ളത്. എന്നാൽ, പുതിയ ഭേദഗതി പ്രാബല്യത്തിലായാൽ ഏത് സ്വകാര്യ സ്ഥാപനത്തിനും ആധാർ ഉപയോഗിക്കാൻ കഴിയുന്നതാണ്. വിവിധ സർക്കാർ സേവനങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ നമ്പറും, ഫോണിൽ വരുന്ന ഒടിപിയും നൽകി വെരിഫൈ ചെയ്യുന്നതും, റേഷൻ വാങ്ങാൻ വിരലടയാളം പതിപ്പിക്കുന്നതുമൊക്കെ ആധാർ ഒതന്റിക്കേഷന്റെ ഉദാഹരണങ്ങളാണ്.

Also Read: പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button