Latest NewsKeralaNewsInternational

സുഡാൻ സംഘർഷം: മലയാളികൾക്ക് സഹായമെത്തിക്കുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിച്ച് നോർക്ക

തിരുവനന്തപുരം: ആഭ്യന്തരകലാപത്തിന്റെ സാഹചര്യത്തിൽ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും സഹായമെത്തിക്കുന്നതിനുമായി നോർക്ക റൂട്ട്‌സിൽ ഹെൽപ്പ് ലൈൻ സജ്ജീകരിച്ചു. 0091 880 2012345 എന്നതാണ് നമ്പർ.

Read Also: കേരളത്തിലെ ജനങ്ങള്‍ക്ക് വിഷു, ഈസ്റ്റര്‍, ഈദ് സമ്മാനമായി മുഖ്യമന്ത്രിയുടെ കൊച്ചി വാട്ടര്‍ മെട്രോ: സന്ദീപാനന്ദ ഗിരി

ഈ നമ്പരിലേയ്ക്ക് മിസ്ഡ് കാൾ ചെയ്യുകയോ വാട്ട്‌സ് ആപ്പുവഴി മെസേജുകൾ അയയ്ക്കുകയോ ചെയ്യാവുന്നതാണെന്ന് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ സഹായിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌കും (ടോൾഫ്രീ ) നിലവിലുണ്ട്. 1800 11 8797, +91-11-230 12113, +91-11-230 14104, +91-11-230-17905 എന്ന നമ്പറുകളിലോ, +91-9968297988 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

Read Also: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി: ജ‍ഡം കണ്ടെത്തിയത് ആനക്കിടങ്ങില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button