Latest NewsNewsTechnology

പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ, ആദ്യം 4ജി എത്തിയത് ഈ സംസ്ഥാനത്ത്

മൂന്ന് മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ 4ജി ലഭിക്കുക

ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾക്ക് തുടക്കമിട്ട് ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബിന്റെ ചില ഭാഗങ്ങളിലാണ് പൈലറ്റ് മോഡിൽ 4ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 135 ടവർ സെറ്റുകൾ കേന്ദ്രീകരിച്ചാണ് 4ജി സേവനങ്ങളുടെ തൽസമയ പരിശോധന തദ്ദേശീയമായി ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടിട്ടുണ്ട്.

മൂന്ന് മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ 4ജി ലഭിക്കുക. തുടർന്ന് ടവറുകളുടെ എണ്ണം വീണ്ടും ഉയർത്തുന്നതാണ്. ആദ്യ ഘട്ടത്തിൽ, പഞ്ചാബിലെ ഫിറോസ്പൂർ, പത്താൻ കോട്ട്, അമൃത്സർ ഇനി മൂന്ന് ജില്ലകളിലാണ് വാണിജ്യാടിസ്ഥാനത്തിൽ 4ജി ലഭ്യമാക്കുക. അതേസമയം, 4ജി സേവനങ്ങൾ പുറത്തിറക്കുന്നതിനായി ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായുള്ള ബിഎസ്എൻഎലിന്റെ 24,500 കോടി രൂപയുടെ കരാറിന് കേന്ദ്രസർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഇത് നേരിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇവയിൽ, ഒരു ലക്ഷത്തോളം വരുന്ന 4ജി സൈറ്റുകൾക്കുള്ള ഉപകരണങ്ങളുടെ വിതരണവും, അറ്റകുറ്റപ്പണിയും ഉൾപ്പെട്ടിട്ടുണ്ട്.

Also Read: പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലെ രഹസ്യം അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button