Latest NewsNewsTechnology

കൂട്ടപിരിച്ചുവിടലുകൾക്കിടയിലും സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച വരുത്താതെ ഗൂഗിൾ

ഏതാനും മാസങ്ങൾക്കു മുൻപ് ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 12,000- ലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി നടത്തുന്ന കൂട്ടപിരിച്ചുവിടലുകൾക്കിടയിലും സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച വരുത്താതെ ആഗോള ടെക് ഭീമനായ ഗൂഗിൾ. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നടത്തിയ ഏറ്റവും പുതിയ ഫയലിംഗ് അനുസരിച്ച്, സുന്ദർ പിച്ചൈയുടെ ശമ്പള പാക്കേജിൽ ഏകദേശം 218 മില്യൺ ഡോളറിന്റെ ഓഹരി വരുമാനമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് ശരാശരി ജീവനക്കാരുടെ ശമ്പളത്തെക്കാൾ 800 മടങ്ങാണ് കൂടുതൽ.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ആഗോളതലത്തിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലാണ് സിഇഒയുടെ ശമ്പളത്തിൽ ഗൂഗിൾ മാറ്റം വരുത്താതെയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 12,000- ലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. കഴിഞ്ഞ മൂന്ന് വർഷമായി പിച്ചൈയുടെ ശമ്പളം രണ്ട് മില്യൺ ഡോളറാണ്. ആൽഫബെറ്റിലെ മറ്റ് എക്സിക്യൂട്ടീവുകളെക്കാൾ ഉയർന്ന ശമ്പള പാക്കേജാണ് പിച്ചൈയ്ക്ക് നൽകുന്നത്. അതേസമയം, എസ്ഇസി ഫയലിംഗ് അനുസരിച്ച് മുൻ വർഷങ്ങളിൽ സ്റ്റോക്ക് അവാർഡ് ലഭിക്കാതിരുന്നപ്പോൾ പിച്ചൈയ്ക്ക് 6.3 ഡോളറാണ് പ്രതിഫലമായി നൽകിയത്.

Also Read: ഏകീകൃത സിവിൽ കോഡ്  എപ്പോഴെന്ന് വ്യക്തമാക്കി നിയമമന്ത്രി കിരൺ റിജിജു

shortlink

Related Articles

Post Your Comments

Related Articles


Back to top button