KeralaLatest NewsNews

സമരം കടുപ്പിച്ച് ക്വാറി ഉടമകൾ: നാളെ മുതൽ വാഹന പ്രചരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും

സമര സമിതിയുടെ നേതൃത്വത്തിൽ മെയ് 3- ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ക്വാറി ഉടമകളുടെ സമരം വീണ്ടും ശക്തമാക്കുന്നു. ക്വാറികളുടെ സെക്യൂരിറ്റി ഫീസും റോയൽറ്റിയും കുത്തനെ ഉയർത്തിയതിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇത് സർക്കാർ പരിഹരിച്ചില്ലെങ്കിൽ സമര നടപടികൾ വീണ്ടും ദീർഘിപ്പിക്കാനാണ് ക്വാറി- ക്രഷർ ഉടമകളുടെ നീക്കം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ഭീഷണിക്ക് മുന്നിൽ വഴങ്ങുകയില്ല എന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ലൈസൻസ് ഏകപക്ഷീയമായി റദ്ദ് ചെയ്യാൻ സർക്കാറിന് സാധിക്കില്ലെങ്കിലും, അതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ ഉണ്ടായാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതൽ വാഹന പ്രചാരണവും, പ്രതിഷേധവും സംഘടിപ്പിക്കാൻ ക്വാറി- ക്രഷർ ഉടമകൾ പദ്ധതിയിടുന്നുണ്ട്. ഏപ്രിൽ 25ന് കോഴിക്കോട് ചേരുന്ന സംയുക്ത സമരസമിതി നേതൃയോഗത്തിൽ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുന്നതാണ്. സമര സമിതിയുടെ നേതൃത്വത്തിൽ മെയ് 3- ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Also Read: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരണത്തിൽ വീണ്ടും മുന്നേറ്റം, കണക്കുകൾ പുറത്തുവിട്ട് ആർബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button