Latest NewsKeralaNews

മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിലുമായി സംഘടിപ്പിക്കുന്ന തീര സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊഴിയൂർ സർക്കാർ യുപി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: കുട്ടിയെ ചാക്കില്‍ കെട്ടിയല്ല സ്‌കൂട്ടറില്‍ യാത്രചെയ്തത്: പ്രതികരണവുമായി പിതാവ്

പരമ്പരാഗത മത്സ്യ തൊഴിലാളികളെ വരുമാന വർദ്ധനവ് കൂടി ലക്ഷ്യമാക്കി ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് പ്രാപ്തരാക്കും. ഇതിനായി ഒന്നര കോടി രൂപ വരെ ചെലവ് വരുന്ന ആധുനിക യാനങ്ങൾ ഏർപ്പെടുത്തും. അടുത്തമാസം തന്നെ ഇത്തരത്തിലുള്ള അഞ്ചെണ്ണം പുറത്തിറക്കാൻ കഴിയും. മണ്ണെണ്ണയ്ക്ക് വില ഉയർന്ന പശ്ചാത്തലത്തിൽ പെട്രോൾ എൽപിജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. സമുദ്രജല കൂട് മത്സ്യകൃഷിയും പരീക്ഷിക്കും. നോർവേയുടെ സാങ്കേതിക സഹായത്തോട് കൂടിയാകും ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

തീരത്തിന്റെ ആകെ വികസനം സാധ്യമാക്കാൻ പോലുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണ്. എണ്ണായിരത്തിലേറെ കുടുംബങ്ങൾ പദ്ധതിപ്രകാരമുള്ള വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും മാറാൻ സന്നദ്ധരായിട്ടുണ്ട്. ഈ ഐക്യവും പിന്തുണയും ആണ് ദുരന്ത ഘട്ടങ്ങളെ അതിജീവിക്കാൻ സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ പ്രാപ്തരാക്കിയത്. പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെ നൽകും. 2016 ഭവനങ്ങൾ പൂർത്തിയാക്കാൻ ആയി. 3367 എണ്ണത്തിന്റെ രജിസ്ട്രേഷനും. 3970 എണ്ണത്തിന്റെ ഭൂമി വില നിശ്ചയിച്ചു. വിവിധ ഇടങ്ങളിലായി ആകെ 390 ഫ്ളാറ്റുകൾ പൂർത്തിയാക്കി കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

പാർപ്പിടം ഒരുക്കുന്നതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യവും ഉറപ്പാക്കി. 2016 മുതൽ ഇങ്ങോട്ട് 200 കോടിയിലധികം രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചത്. തീരദേശത്തെ 33 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 77 കോടിയുടെ പദ്ധതികൾ. വിവിധ ഘട്ടങ്ങളിലായി മാതാപിതാക്കൾ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് 2037 വരെ നീളുന്ന പദ്ധതിയിലൂടെ 16 കോടി രൂപയാണ് അനുവദിച്ചത്. പ്രതികൂല കാലാവസ്ഥ കാരണമുള്ള തൊഴിൽ നഷ്ടത്തിന് 36 കോടി രൂപ ധനസഹായവും. 2021ലെ കാലവർഷ തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട് 48 കോടി രൂപ നൽകിയത് ഒരു ലക്ഷത്തി അറുപതിനായിരം കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു. മത്സ്യ വിപണനം മെച്ചമാക്കുന്നതിന്റെ ഭാഗമായി ചേർത്തലയിൽ തുടങ്ങിയ മെഗാ ഫുഡ്പാർക്കും ഗുണകരമായി. സംസ്ഥാനത്തെ 51 മാർക്കറ്റുകൾ 138 കോടി രൂപ ചിലവഴിച്ച് ആധുനികരിക്കുമെന്നും മുഖ്്യമന്ത്രി അറിയിച്ചു.

Read Also: വയോധിക മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ: ആത്മഹത്യയെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button