KeralaLatest NewsNews

‘വീട്ടിൽ കൊണ്ടു പോവല്ലേ സാറേ, എന്റെ അച്ഛന് താങ്ങാനാകില്ല’: മീശ വിനീതിന്റെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച

കണിയാപുരം: കവർച്ചക്കേസിൽ അറസ്റ്റിലായ മീശ വിനീതിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. തന്നെ ഈ കോലത്തിൽ വീട്ടിലേക്ക് കൊണ്ടുപോകരുതേ എന്നായിരുന്നു വിനീത് പോലീസുകാരോട് കേണപേക്ഷിച്ചത്. തന്റെ അച്ഛൻ അസുഖബാധിതനാണെന്നും തൻ ഒരു കവർച്ചക്കാരൻ ആണെന്ന് അദ്ദേഹം അറിഞ്ഞാൽ അത് അദ്ദേഹത്തിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും വിനീത് പോലീസുകാരോട് പറഞ്ഞു. എന്നാൽ, പ്രതിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാതെയാണ് പോലീസ് ഇയാളെയും കൂട്ടി തെളിവെടുപ്പിനായി വീട്ടിലെത്തിയത്.

വളരെ ശോകം അവസ്ഥയിലായിരുന്നു വിനീതിന്റെ വീട് ഉണ്ടായിരുന്നത്. ഇയാളുടെ അച്ഛൻ അസുഖ ബാധിതനായി ചികിത്സയിലാണ്. പട്ടിയും പൂച്ചയും അടക്കം ധാരാളം മൃഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. പോലീസ് വീട്ടിലെത്തിയതിന്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. കവർച്ച നടത്തിയതിന്റെ ഒരു പങ്ക് ഇയാൾ വീട്ടിലേക്ക് ചിലവഴിച്ചിരുന്നു. ഒരു ബുള്ളറ്റും ഇയാൾ വാങ്ങിയിരുന്നു. കവർച്ച നടത്തിയ പണം ബുള്ളറ്റ് വാങ്ങാനും ആഡംബര ജീവിതം നയിക്കാനുമായിട്ടായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്.

മുൻപ് ബലാത്സംഗ കേസിൽ പ്രതിയായ വിനീതിനെ അടുത്തിടെയാണ് പെട്രോൾ പമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്തത്. കണിയാപുരം പെട്രോൾ പമ്പ് മാനേജരുടെ പൈസ കൂട്ടാളിയുമൊത്തായിരുന്നു വിനീത് തട്ടിയെടുത്തത്. പരാതിക്കാരൻ എസ്.ബി.ഐയിൽ അടയ്ക്കാൻ കൊണ്ടുപോയ രണ്ടര ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർന്നത്. ഇക്കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പം ബലാത്സംഗ കേസിലും പ്രതിയാണിയാൾ. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാൾക്കെതിരെ മുൻപ് ഉയർന്ന പരാതി. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വിനീത് കവർച്ച തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button