Latest NewsKeralaNews

വന്ദേ ഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. വന്ദേഭാരത് സിപി-1 കോച്ചില്‍ കയറിയ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. തങ്ങള്‍ കരുതി വെച്ചിരുന്ന ചിത്രങ്ങളും മറ്റും കുട്ടികള്‍ പ്രധാനമന്ത്രിക്ക് കൈമാറി. വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തിന് മുന്‍പാണ് അദ്ദേഹം കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര വിദ്യാലയത്തിലെ കുട്ടികളാണ് വന്ദേഭാരത് ട്രെയിനിന് ഉള്ളില്‍ ഉണ്ടായിരുന്നത്.
പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വന്ദേഭാരത് ട്രെയിനുള്ളില്‍ കയറിയിരുന്നു.

Read Also: ലഹരി വേട്ട: വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ പിടികൂടി

ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കേരളത്തിലെ ആദ്യത്തെ വാട്ടര്‍ മെട്രോയും ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button