KeralaLatest NewsNews

വന്ദേഭാരതിനു സ്വീകരണവുമായി സിപിഎം നേതാക്കള്‍: ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ച്‌ എംവി ജയരാജന്‍

വന്ദേഭാരതിന്റെ ബോഗിയിലെ ഗ്ലാസില്‍ നിറയെ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച സംഭവം വിവാദമായി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിനു അതിഗംഭീര സ്വീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറിയും നേതാക്കളും. എംവി ജയരാജന്‍ ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു. എംഎല്‍എമാരായ കെവി സുമേഷും കടന്നപ്പള്ളി രാമചന്ദ്രനും വന്ദേഭാരത് എക്‌സ്പ്രസിനെ സ്വീകരിക്കാനായി എത്തിയിരുന്നു.

read also: പോസ്റ്റര്‍ ആരോ മഴവെള്ളത്തില്‍ വന്ദേ ഭാരതിന്റെ വിന്‍ഡോ ഗ്ലാസില്‍ എടുത്ത് വെച്ചത്, പിന്നില്‍ ബിജെപി:വി.കെ. ശ്രീകണ്ഠന്‍

എക്‌സ്പ്രസിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. അതിനിടെ ഷൊര്‍ണൂരിലെത്തിയ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്ദേഭാരതിന്റെ ബോഗിയിലെ ഗ്ലാസില്‍ നിറയെ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച സംഭവം വിവാദമായി. ആര്‍പിഎഫ് ഈ വിഷയത്തിൽ കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button