Latest NewsNewsInternational

ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം: തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. നിശ്ചിത ഇടവേളകളിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. സിനഡുകളിലെ വോട്ടവകാശത്തിനുവേണ്ടി വനിതകൾ വർഷങ്ങളായി ആവശ്യം ഉന്നയിച്ച് വരികയായിരുന്നു.

ലോകമെങ്ങുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും യോഗത്തിനൊടുവിൽ നിർദ്ദേശങ്ങളിൽ വോട്ട് രേഖപ്പെടുത്തുകയുമാണ് നിലവിലുള്ള രീതി. ഇതിന് നിലവിൽ പുരുഷൻമാർക്ക് മാത്രമാണ് അവകാശം.

പിൻവാതിൽ നിയമനവും ഫ്രീ സെക്സും മോഹിച്ചു മാത്രമാണ് ഭൂരിപക്ഷം യുവാക്കളും ഇന്ന് ഇടതുപക്ഷത്ത് നിൽക്കുന്നത്: ടി ജി മോഹൻദാസ്

എന്നാൽ, പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളിൽ അഞ്ച് സിസ്റ്റർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. സിനഡിൽ 70 ബിഷപ്പ് ഇതര അംഗങ്ങളെ ഉൾപ്പെടുത്താനും തീരുമാനമായി. ഇവരിൽ പകുതിയും സ്ത്രീകളായിരിക്കും. അവർക്കും വോട്ടവകാശം ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button