Latest NewsNewsBusiness

കെവൈസി അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ട് ഉടമയാണോ? നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങി ആർബിഐ

രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകളും 2023 ജൂണിനു മുൻപായി കെവൈസി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

കെവൈസിയുമായി ബന്ധപ്പെട്ട രേഖകൾ അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കെവൈസി അപ്ഡേറ്റ് ചെയ്യാത്തതും, ഉയർന്ന ബാലൻസ് സൂക്ഷിക്കുന്നതുമായ അക്കൗണ്ടുകൾക്ക് നിരീക്ഷണം ഏർപ്പെടുത്താനാണ് ആർബിഐ പദ്ധതിയിടുന്നത്. ട്രസ്റ്റുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ തുടങ്ങി ഉയർന്ന ആസ്തിയുള്ള അക്കൗണ്ടുകൾക്കെല്ലാം നിരീക്ഷണം ബാധകമാണ്. കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകളിൽ എന്തെങ്കിലും അപകട സാധ്യതയുണ്ടോ എന്ന സംശയത്തെ തുടർന്നാണ് നിരീക്ഷണം ഏർപ്പെടുത്തുന്നത്.

രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകളും 2023 ജൂണിനു മുൻപായി കെവൈസി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് കാലയളവിൽ കെവൈസി അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് താൽക്കാലികമായി ആർബിഐ നിർത്തിവച്ചിരുന്നു. അതേസമയം, അക്കൗണ്ട് ഉടമകൾ കെവൈസി അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന പരാതി ബാങ്ക് ഉന്നയിച്ചിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് ആർബിഐ നീങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Also Read: യേശുവിനെ കാണാൻ പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്നു, മരണ സംഖ്യ 95 ആയി: കർഫ്യു പ്രഖ്യാപിച്ച് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button