KeralaLatest News

അപ്പം സഖാക്കൾ സർവ്വവും പൂട്ടിച്ച കേരളത്തിൽനിന്ന് മലയാളികൾ തൊഴിലിന് വേണ്ടി ലോകം തെണ്ടി സമ്പാദിച്ചതാണ് ഈ പുരോഗതി-കുറിപ്പ്

അതിദാരിദ്ര്യം തുടച്ച് നീക്കിയ ആദ്യസംസ്ഥാനത്തേക്ക് മോദിക്ക് സ്വാഗതം എന്ന റഹീമിന്റെ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ പലരും രംഗത്ത് വന്നെങ്കിലും മുൻ കോൺഗ്രസ് അനുഭാവിയും എഴുത്തുകാരനുമായ കെ പി സുകുമാരന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. താൻ എന്തുകൊണ്ടാണ് കോൺഗ്രസ് വിട്ടത് എന്നും സുകുമാരൻ പറയുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഞാൻ എന്തുകൊണ്ട് ബി.ജെ.പി.യെ അനുകൂലിക്കുന്നു, എന്തുകൊണ്ട് മോദിജിയെ ആരാധിക്കുന്നു എന്ന് ചോദിച്ചാൽ കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും സുഡാപ്പികളും പറയുന്ന ഒരു ദോഷവും കുറ്റവും ബി.ജെ.പി.യിലോ മോദിജിയിലോ കാണാൻ കഴിയുന്നില്ല എന്നതാണ്. ഇക്കാലമത്രയും കോൺഗ്രസ്സ് ഭരിച്ചിട്ട് രാജ്യത്തെ വികസനത്തിൻ്റെ ട്രാക്കിൽ എത്തിക്കാൻ ഒരു കോൺഗ്രസ്സ് സർക്കാരിനും കഴിഞ്ഞിരുന്നില്ല. തുടക്കത്തിൽ നെഹ്റുവിൻ്റെ പഞ്ചവത്സര പദ്ധതികൾ ശരിയായിരുന്നു.

കാഷ്മീരിൻ്റെ കാര്യത്തിൽ, ചൈനയുടെ കാര്യത്തിൽ അക്ഷന്തവ്യമായ തെറ്റുകൾ നെഹ്റു വരുത്തിക്കൂട്ടിയിരുന്നു. അതിനു കാരണം അദ്ദേഹത്തിൻ്റെ സോഷ്യലിസ്റ്റ് പ്രേമം ആയിരുന്നു. പട്ടേൽ ആയിരുന്നു പ്രഥമ പ്രധാനമന്ത്രി എങ്കിൽ ആ തെറ്റുകൾ സംഭവിക്കില്ലായിരുന്നു. നെഹ്റു വരുത്തിയ തെറ്റുകൾ നമ്മുടെ രാജ്യത്തിന് ഇന്നും ഒരു തലവേദനയാണ് താനും. എന്തായാലും അദ്ദേഹത്തിൻ്റെ പഞ്ചവൽസര പദ്ധതികൾ രാജ്യത്തിനു ഒരു സാമ്പത്തിക അടിത്തറയിട്ടു എന്നത് നിഷേധിക്കാനാവില്ല.

നെഹ്റുവിന് ശേഷം ഇന്ദിരാഗാന്ധി മുതൽ ഇങ്ങോട്ട് ജനങ്ങളെ വശീകരിക്കാൻ ജനപ്രിയ മുദ്രാവാക്യങ്ങൾ മുഴക്കി എന്നല്ലാതെ രാജ്യത്തെ വികസന പാതയിലേക്ക് നയിക്കാൻ ദീർഘവീഷണത്തോടെ ഒരു പദ്ധതിയും ആസൂത്രണം ചെയ്തിരുന്നില്ല. എടുത്തു പറയാവുന്ന ഒരു വിപ്ലവം നരസിംഹറാവു നടപ്പിലാക്കിയ ഉദാരവൽക്കരണവും ഗ്ലോബലൈസേഷനും ആയിരുന്നു. രാജ്യത്തെ ലൈസൻസ് രാജിൻ്റെ ചങ്ങലക്കെട്ടിൽ നിന്ന് മോചിപ്പിക്കുകയും, ആഗോള വിപണിയിലേക്ക് ഇന്ത്യയെ തുറന്ന് വിടുകയുമാണ് നരസിംഹറാവു ചെയ്തത്. അതൊരു വിപ്ലവം തന്നെയായിരുന്നു.

ആ വിപ്ലവത്തെ മുന്നോട്ട് കൊണ്ടുപോകാൻ സോണിയ പിൻസീറ്റിൽ നിന്ന് നയിച്ച മൻമോഹൻ സർക്കാരിന് ആയില്ല. തൊഴിലുറപ്പ് പോലത്തെ നക്കാപ്പിച്ചകളിൽ ഒതുങ്ങി അദ്ദേഹത്തിൻ്റെ പത്ത് കൊല്ലത്തെ ബിനാമി ഭരണം.
2014 ൽ മോദി വന്നതിന് ശേഷമാണ് അടിത്തട്ട് മുതൽ സർവ്വരംഗത്തും രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുതകുന്ന ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങിയത്. അതിൻ്റെ ഫലങ്ങൾ ഇന്ന് ജനം നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ആ ജനങ്ങളോടാണ് പ്രതിപക്ഷങ്ങൾ മോദിയെ കുറിച്ച് ബാലിശങ്ങളായ കുറ്റങ്ങളും കുറവുകളും പറയുന്നത്.

അവരുടെ പാർട്ടി അടിമകൾ അതൊക്കെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ ഏറ്റുപാടുമെങ്കിലും എല്ലാവരെയും അങ്ങനെ പറ്റിക്കാൻ കഴിയില്ലല്ലൊ. സജ്ജനങ്ങളായ ഇന്ത്യൻ പൗരന്മാരിൽ മോദി കൂടുതൽ കൂടുതൽ സ്വീകാര്യനാവുകയാണ്. ആ സ്വീകാര്യത ആഗോളമായി തന്നെ വർദ്ദിച്ച് മോദി ഇന്നൊരു ലോക നേതാവ് കൂടിയാണ്. ആ തിളക്കമുള്ള വ്യക്തിത്വത്തെ കരിവാരി തേക്കാൻ രാഹുൽ ഗാന്ധിക്കോ അപ്പം ഗോവിന്ദനോ കഴിയില്ല. രാഹുൽ ഗാന്ധി പരാജയപ്പെടുന്നത് മോദിയെ മാത്രം ടാർഗറ്റ് ചെയ്യുന്നത് കൊണ്ടാണ്. അത് അയാൾക്ക് മനസ്സിലാകുന്നുമില്ല.

രാജ്യം മോദിയുടെ കീഴിൽ അനുദിനം പുരോഗമിക്കുകയാണ്. മോദി അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ വന്ദേഭാരത് പോലുള്ള ഒരു ട്രെയിൻ മലയാളികൾക്ക് കണി കാണാൻ പറ്റുമായിരുന്നോ? ഇ.പി.ജയരാജൻ പറയുകയാണ് അര മണിക്കൂർ സമയലാഭം മാത്രമേയുള്ളൂ എന്ന്. സമയം മാത്രമല്ല ലാഭം ജയരാജാ. അന്താരാഷ്ട്ര നിലവാരത്തിൽ ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിച്ച് ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ചതാണ് വന്ദേഭാരത് എന്ന ട്രെയിൻ. വെറും അപ്പം നിലവാരത്തിലുള്ള സഖാക്കൾക്ക് അതിൻ്റെ മഹത്വം മനസ്സിലാവില്ല.

2014 ൽ രാഹുൽ ഗാന്ധി ആയിരുന്നു പ്രധാനമന്ത്രിയായി ഇന്ന് വരെ തുടർന്നിരുന്നതെങ്കിൽ കാഷ്മീർ അതേ പടി തുടർന്നിരിക്കും എന്നല്ലാതെ ഇന്ത്യ ഒരു ഇഞ്ച് മുന്നേറിയിരിക്കില്ല എന്ന് നെഹ്റു കുടുംബ അടിമകൾക്കും പറഞ്ഞാൽ മനസ്സിലാവില്ല. റഹീം എന്നൊരു അപ്പം സഖാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്, രാജ്യത്ത് അതിദാരിദ്ര്യം തുടച്ച് നീക്കിയ ആദ്യസംസ്ഥാനത്തേക്ക് മോദിക്ക് സ്വാഗതം എന്ന്. സഖാക്കൾ കൊടികുത്തി കൊടികുത്തി സർവ്വവും പൂട്ടിച്ച കേരളത്തിൽ നിന്ന് മലയാളികൾ തൊഴിലിന് വേണ്ടി ലോകം തെണ്ടി സമ്പാദിച്ചതാണ് ഇന്ന് കാണുന്ന പുരോഗതി.

ഇന്ന് ഓരോ മലയാളിയും മദ്യം കുടിക്കുന്നതും ലോട്ടറി ടിക്കറ്റ് വാങ്ങുന്നതും മലയാളികൾ ലോകം തെണ്ടുന്നത് കൊണ്ടാണ്. നശിപ്പിക്കുക, അന്യർ ഉണ്ടാക്കിയത് പിടിച്ചടക്കുക എന്നല്ലാതെ എന്തെങ്കിലും സൃഷ്ടിക്കുക എന്നത് മാർക്സിസ്റ്റുകൾക്ക് കഴിയാത്തതാണ്. റഹീമിനെ പോലത്തെ അപ്പങ്ങളെ കണ്ടുപോയാൽ കുളിക്കണം. പക്ഷെ ഇതൊന്നും അടിമകൾക്ക് മനസ്സിലാവില്ല.
എന്തായാലും മോദിജി ഇന്ത്യയുടെ സുകൃതവും അഭയവും രോമാഞ്ചവും ആണ്. ഇനിയും ഒരു പത്ത് കൊല്ലമെങ്കിലും തുടർന്ന് ഭരിക്കാൻ മോദിജിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. മോദിജിയുടെ കാലിൽ തൊട്ട് വണങ്ങി ഈ കുറിപ്പ് ഉപസംഹരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button