KeralaLatest NewsNewsIndia

9 വർഷം കൊണ്ട് ഇന്ത്യയിലുണ്ടായ മാറ്റം വിസ്മയിപ്പിക്കുന്നു, വാളയാർ കഴിഞ്ഞ് പോകാത്തവർക്ക് മനസിലാകില്ല: മാത്യു സാമുവൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെയും പുകഴ്ത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. കഴിഞ്ഞ 9 വർഷം കൊണ്ട് ഇന്ത്യയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ വിസ്മയിപ്പിക്കുന്നതാണെന്നും, വാളയാർ ബോർഡർ കഴിഞ്ഞ് അങ്ങോട്ടേക്ക് പോകാത്തവർക്കും, ഇന്ത്യയുടെ ഗ്രാമങ്ങളിൽ ചെന്നിട്ടില്ലാത്തവർക്കും അത് മനസിലാകില്ലെന്നും മാത്യു സാമുവൽ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. താൻ നേരിൽ കണ്ട കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് മാത്യു സാമുവലിന്റെ വിശദീകരണം. കേരള സന്ദർശനം നടത്തി, വന്ദേ ഭാരത് ഉദ്ഘാടനം ചെയ്ത്, വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് മാത്യു സാമുവലിന്റെ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.

താനൊരു മോദി വിരുദ്ധനായിരുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വീഡിയോ ആരംഭിക്കുന്നത്. മോദി വിരുദ്ധനായിരുന്ന താൻ ഇപ്പോൾ മോദി ഫാൻ ആയതിനും ചില കാരണങ്ങൾ ഒക്കെയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2019 ൽ മോദി അധികാരത്തിൽ വരണമെന്ന് മാനസികമായി ആഗ്രഹിച്ചിരുന്നുവെങ്കിലും ആർക്കും വോട്ട് ചെയ്തിരുന്നില്ലെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, 2024 ലെ തിരഞ്ഞെടുപ്പിൽ താൻ മോദിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കുന്നു. തന്റെ 28 വർഷത്തെ ഡൽഹി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിക്ക് അടുത്ത വോട്ട് ചെയ്യാൻ താൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Also Read:‘നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി’: ആരോപണങ്ങൾക്ക് മറുപടിയുമായി ഷെയ്ൻ നിഗം

‘കഴിഞ്ഞ 9 വർഷം കൊണ്ട് ഇന്ത്യയിൽ ഉണ്ടായിരിക്കുന്ന മാറ്റം വിസ്മയിപ്പിക്കുന്നതാണ്. വാളയാർ കഴിഞ്ഞ് അങ്ങോട്ട് പോകാത്തവർക്ക് അത് പറഞ്ഞാൽ മനസിലാകില്ല. ഇന്ത്യയുടെ ഗ്രാമങ്ങൾ കണ്ടവർക്ക് ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എന്താണെന്ന് മനസിലാക്കാൻ കഴിയും. നേരിൽ കണ്ടാൽ മനസിലാകും, പഴയ ഇന്ത്യ എന്തായിരുന്നുവെന്നും പുതിയ ഇന്ത്യ എങ്ങനെയാണെന്നും. എല്ലാ തലങ്ങളിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. മോദി ഇങ്ങനെ ഇന്ത്യയെ മാറ്റുമെന്ന് കരുതിയതല്ല’, ഏകദേശം ഇന്ത്യ മുഴുവൻ കണ്ടിട്ടുള്ള ഒരാളുടെ സാക്ഷ്യം പറച്ചിലാണിത്.

75 % രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ മോദിയെ കൊണ്ട് സാധിച്ചുവെന്ന സാമുവലിന്റെ വാക്കുകൾ നിസ്സാരവത്കരിച്ച് തള്ളിക്കളയാൻ കഴിയുന്നതല്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പല പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് അഴിമതി ഇല്ലാത്ത ഒരു രാജ്യമായി ഇന്ത്യയെ മാറ്റാൻ മോദി സർക്കാർ ചെയ്യുന്ന പ്രവർത്തികൾ ജനശ്രദ്ധ നേടുന്നത്. അഴിമതി ഇല്ലാതായതോടെ ജനങ്ങളിലേക്ക് ഭരണത്തിന്റെ ഗുണങ്ങൾ എത്തിച്ചെല്ലാൻ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

മാത്യു സാമുവലിന്റെ വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button