KeralaLatest NewsEntertainment

ഒരു ഹിന്ദുയുവതിയുടെ പൊട്ട് മാറ്റി തട്ടം ഇടീക്കുന്ന വീഡിയോ കണ്ട് മിണ്ടാത്തവർ ഇപ്പോൾ കുരുപൊട്ടിക്കുന്നു- കെ പി സുകുമാരൻ

സോഷ്യൽ മീഡിയയിൽ ദി കേരള സ്റ്റോറിയുടെ ട്രെയിലറിനെതിരെ വലിയ തോതിൽ ഉള്ള പ്രതിഷേധമാണ് നടക്കുന്നത്. സംവിധായകനെതിരേ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഉൾപ്പെടെ വിവിധ നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു. ലവ് ജിഹാദ് എന്നത് ഉണ്ടയില്ലാ വെടി ആണെന്നാണ് പലരും പറയുന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് എഴുത്തുകാരൻ കെപി സുകുമാരൻ രംഗത്തെത്തി.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഒരു ഹിന്ദു യുവതിയുടെ നെറ്റിയിലെ പൊട്ട് എടുത്തുമാറ്റി ഒരു മുസ്ലീം വേഷധാരി അവളുടെ തലയിൽ തട്ടം ഇടീക്കുന്ന വീഡിയോ ആൽബം കണ്ടിട്ട് മതേതര കേരളത്തിൽ ആർക്കെങ്കിലും കുരു പൊട്ടിയോ? എവിടെ പൊട്ടാൻ, അത് തന്നെയല്ലേ മതേതരത്വം. എന്നാൽ ദ കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ കണ്ടിട്ട് കുരു പൊട്ടലോ പൊട്ടലാണ്, പൊട്ടിയൊലിക്കലാണ്. ആ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കുന്നത് തടയുന്നതിന് സർക്കാർ നടപടി എടുക്കാൻ വൈകുന്നതിൽ ജമാഅത്തേ ഇസ്ലാമിക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

കേരളത്തിൽ നടന്ന ലവ് ജിഹാദിൻ്റെയും പിന്നീട് സിറിയയിൽ ആട് മേയ്ക്കാൻ പോയതിൻ്റെയും പൊട്ടിത്തെറിച്ചതിൻ്റെയും ഒക്കെ കഥകൾ നമ്മൾ അറിഞ്ഞതാണ്. ആ സംഭവങ്ങളെ ആസ്പദമാക്കിയാണ് കേരള സ്റ്റോറി നിർമ്മിച്ചിരിക്കുന്നത്. അത് തന്നെയാണ് മതേതരരെ വിറളി പിടിപ്പിച്ചിരിക്കുന്നതും. ലവ് ജിഹാദ് നടത്താം, എന്നാൽ അങ്ങനെയൊരു സംഭവം ഇവിടെ നടക്കുന്നുണ്ട് എന്ന് ആരും പുറത്ത് പറയരുത് എന്നതാണ് മതേതരരുടെ നിലപാടും നിർബ്ബന്ധവും. അതെന്താ അങ്ങനെ?
ഒരു മുസ്ലീം യുവാവ് ഹിന്ദു യുവതിയെ പ്രണയിച്ചാലോ അവർ കുടുംബം നടത്തിയാലോ അതിൽ ആരും കുറ്റം പറയില്ല. അതൊരു സാമൂഹ്യപ്രശ്നവും അല്ല. അത് ആ യുവാവിൻ്റെയും യുവതിയുടെയും വ്യക്തിപരവും കുടുംബപരവുമായ ആഭ്യന്തര പ്രശ്നമാണ്. അതിൽ ആരും ഇടപെടില്ല. അതിനെ ലവ് ജിഹാദ് എന്ന് പറയില്ല. ഒരാണും പെണ്ണും പ്രണയിച്ച് കല്യാണം കഴിച്ചു എന്നേ പറയൂ.

പ്രണയവിവാഹങ്ങൾ ഒരു തെറ്റേയല്ല. എന്നാൽ പ്രണയം ലവ് ജിഹാദ് ആകുന്നത് മതം മാറ്റാൻ പ്രണയിച്ച് കല്യാണം കഴിച്ച് അന്യമതക്കാരി വധുവിനെ മുസ്ലീം പെണ്ണാക്കുന്നതിനെയാണ്. അതൊരു സാമൂഹ്യപ്രശ്നമാണ്. അങ്ങനെയൊരു പ്രശ്നം നിലവിലുണ്ട്.

മതം മാറ്റാൻ വേണ്ടി ഹിന്ദു-കൃസ്ത്യൻ യുവതികളെ വലയിലാക്കാനായിട്ട് സൗഹൃദം സ്ഥാപിക്കുന്ന സഹപാഠികൾ കോളേജുകളിൽ കറങ്ങി നടക്കുന്നുണ്ട്. ഇതൊക്കെ വസ്തുതകളാണ്. ഇതിൻ്റെ പേരിൽ ഒട്ടേറേ മാതാപിതാക്കൾ കണ്ണീര് കുടിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ അവഗണിക്കാൻ കഴിയില്ല. ചില ബിഷപ്പുമാർ ഇതിനെ പറ്റി സൂചന നൽകുന്നത് രക്ഷിതാക്കളുടെ ആശങ്കയും വേദനയും കണക്കിലെടുത്തിട്ടാണ്.

ശരിയായ പ്രണയമാണെങ്കിൽ അന്യമതക്കാരിയെ പ്രണയിക്കുന്നത് ഇന്നത്തെ സമൂഹത്തിൽ ഒരു റിസ്ക് ആണ്, ആ റിസ്ക് ഏറ്റെടുക്കാൻ പ്രണയിക്കുന്ന ആൾ തയ്യാറാകണം. അറിയാലോ താൻ പ്രണയിക്കുന്നത് വേറെ ഒരു മതക്കാരിയെയാണെന്ന്. അതിൻ്റെ റിസ്ക് എടുക്കാൻ കഴിയില്ലെങ്കിൽ പ്രണയിക്കാൻ നിൽക്കരുത്. സ്വന്തം മതത്തിലെ പെൺകുട്ടിയെ പ്രണയിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്യാലോ. എന്നാൽ മതം മാറ്റാൻ പ്രണയിക്കുന്നവന് ഒരു ചാവേറിൻ്റെയോ ജിഹാദിയുടെയോ റോൾ മാത്രമാണുള്ളത്. എന്തെന്നാൽ തൻ്റെ മതത്തിൽ ആളെ കൂട്ടാൻ വേണ്ടി അന്യമതത്തിൽ നിന്ന് പെൺകുട്ടികളെ പ്രണയം നടിച്ച് കല്യാണം കഴിക്കുന്ന ദല്ലാൾ മാത്രമാണയാൾ. പ്രണയം എന്ന വികാരത്തെയും കുടുംബം എന്ന സിസ്റ്റത്തെയും മതത്തിനു വേണ്ടി വഞ്ചിക്കുകയാണ് അവൻ ചെയ്യുന്നത്.

ഇങ്ങനെയുള്ള വഞ്ചകരെ തുറന്ന് കാണിക്കുന്നതിന് പകരം ആ വഞ്ചകരെ വെള്ള പൂശി മേലും മേലും ലവ് ജിഹാദിന് പ്രോത്സാഹനം നൽകണം എന്നാണ് മതേതരവാദികൾ നമ്മോട് ആവശ്യപ്പെടുന്നത്. ഇവിടെ മതേതരർ ജിഹാദികൾക്ക് ദല്ലാൾ പണി എടുക്കുകയാണ് ചെയ്യുന്നത്. ഈ സ്ഥിതി മാറണം. ലവ് ജിഹാദ് പാടില്ല. പ്രണയിച്ച് കല്യാണം കഴിച്ചാൽ വധുവിൻ്റെയോ വരൻ്റെയോ മതം മാറ്റുന്നത് തെറ്റാണ് , അങ്ങനെ ചെയ്യാൻ പാടില്ല എന്നൊരു അവബോധമാണ് സമൂഹത്തിനു ഉണ്ടാകേണ്ടത്.

അതിന് കേരള സ്റ്റോറി എന്ന സിനിമ എല്ലാവർക്കും പ്രേരണ നൽകും. ആ സിനിമയെ നമ്മൾ പ്രോത്സാഹിപ്പിക്കണം. മതേതരരെ കണക്കിലെടുക്കേണ്ടതില്ല. എല്ലാ കാര്യത്തിലും മതേതരർ ജനങ്ങളുടെ എതിർപക്ഷത്താണ്. പെൺമക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയിട്ട് ഈ ലവ് ജിഹാദിൻ്റെ പേരിൽ കണ്ണീര് കുടിക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ ദുരിതത്തിനു ഒരു അറുതി ഉണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button