ThiruvananthapuramKeralaNattuvarthaLatest NewsNews

അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നവരെ അവഹേളിക്കുന്നത് ശരിയില്ല: പിടി ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്തിതാരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂര്‍. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നത് എങ്ങിനെയാണ് രാഷ്ട്രത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തിയതെന്ന് ശശി തരൂര്‍ ചോദിച്ചു.

അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടികള്‍ സ്വീകിരിക്കുകന്നതിനും പകരം അവര അവഹേളിക്കുന്നത് ശരിയില്ലന്നും ശശി തരൂര്‍ വ്യക്തമാക്കി.

‘രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്’

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷണ്‍ യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെയായിരുന്നു പിടി ഉഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പിടി ഉഷ പറഞ്ഞത്.

‘താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു’, പിടി ഉഷ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button