KeralaLatest NewsNews

സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ കേന്ദ്രത്തിന്റെ ചുമലിൽ കെട്ടിവെയ്ക്കുന്ന ശീലമാണ് എൽഡിഎഫിനുള്ളത്: പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ കേന്ദ്ര സർക്കാരിന്റെ ചുമലിൽ കെട്ടിവെയ്ക്കുകയും കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ശീലമാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഫലം കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ശരിയും തെറ്റും എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഈ നാട്ടിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘ഇങ്കിളീസ്‌ പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക, ഗൈരളി ഷൂട്ടഡ്‌ അക്കാഡമ്മി, ക്യൂബളം’: ചാനലിന് നേരെ പരിഹാസം

ഒരാഴ്ച്ചയായി റേഷനും പെൻഷനും ലഭിക്കുന്നതിൽ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. എൻഐസിയുടെ സെർവറുകളിലെ സാങ്കേതിക തകരാറാണ് റേഷൻ ലഭിക്കുന്നതിനുണ്ടാകുന്ന ബുദ്ധിമുട്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ അതിന് നേർവിപരീതമാണ് വസ്തുത. സോഫ്റ്റ് വെയർ മാത്രം പരിപാലിക്കുന്ന എൻഐസി സെർവറിന്റേതല്ല, സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്നം. സ്വന്തം പരാജയം സംസ്ഥാന സർക്കാർ ഇപ്പോൾ എൻഐസിയുടെയും കേന്ദ്ര സർക്കാരിന്റെയും ചുമലിൽ കെട്ടിവെയ്ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

കേരള ഡാറ്റ സെന്റർ ഹോസ്റ്റ് ചെയ്യുന്ന പിഡിഎസ് ആപ്ലിക്കേഷൻ 7 വർഷം പഴക്കമുള്ളതും കാലഹരണപ്പെട്ടതുമാണ്. റേഷൻ വിതരണത്തിനുള്ള പിഒഎസ് സിസ്റ്റം കൃത്യമായി കൈകാര്യം ചെയ്യണ്ടത് സംസ്ഥാന സർക്കാരാണ്. എൻഐസി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ 22 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം മാറ്റാൻ കേരള സർക്കാരിനോട് എൻഐസി പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അടുത്തിടെ, സെർവറുകൾ അപ്ഗ്രേഡ് ചെയ്യുകയും, യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ സെർവറുകളിലേക്ക് ഡാറ്റ മാറ്റുന്നതിന് എൻഐസി സംസ്ഥാന സർക്കാരിനെ സഹായിക്കുകയും ചെയ്യുന്നു. ഡാറ്റ മാറ്റുന്നത് സുഗമമാക്കുന്നതിനായി, കേരളീയരോട് യഥാർത്ഥ കാര്യം പറയാതെ തന്നെ പിഡിഎസ് പ്രവർത്തനം നിർത്തിവെപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു

ആധാർ യൂസർ ഏജൻസി വഴി ആധാർ സ്ഥിതീകരണം നടത്തേണ്ടത് അതാതു സംസ്ഥാനങ്ങളാണ്. സ്ഥിരതയില്ലാത്ത കേരളത്തിലെ ആധാർ സ്ഥിതീകരണ സംവിധാനത്തെക്കുറിച്ച് കേരള സർക്കാരിന് യാതൊരു ആശങ്കയുമില്ല. അതുകൊണ്ടാണ് കേരളത്തിലെ റേഷൻ കടകളിൽ ആധാർ സ്ഥിതീകരണം ഫലപ്രദമായി നടക്കാത്തത്. ആധാർ സ്ഥിതീകരണം സ്ഥിരതയുള്ളതാക്കാൻ, ഇത് എൻഐസി സെർവറിലൂടെയാക്കാൻ കേരള സർക്കാർ ‘UIDAI’ യോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ അവരിത് കേരളത്തിലെ പൊതു സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അക്ഷയ സെന്ററുകളിലൂടെ മാത്രമേ പെൻഷനുള്ള മസ്റ്ററിംഗ് നടത്താവൂ എന്ന് കേരള സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെടുകയും തുടർന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിരുന്ന ഈ പ്രത്യേക അനുമതി ഹൈക്കോടതി റദ്ദ് ചെയ്യുകയും ചെയ്തു. .കൂടാതെ ജീവൻ രേഖ സോഫ്റ്റ് വെയർ ആക്സസ് ചെയ്യാൻ കോമൺ സർവ്വീസ് സെന്റർ, മറ്റ് ഏജൻസികൾ എന്നിവരെ അനുവദിക്കാനും, ജീവൻ രേഖ സോഫ്റ്റ് വെയർ ആക്സസ് ചെയ്യാൻ അർഹരായ പെൻഷൻകാർക്ക് തുറന്ന പോർട്ടൽ നൽകാനും ഉത്തരവിടുകയും ചെയ്തു. രാഷ്ട്രീയ കുതന്ത്രങ്ങൾ ഉപയോഗിച്ചുള്ള മുതലെടുപ്പ് നടത്താൻ ഇനിയും കഴിയില്ലെന്ന് കേരള സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: വരും മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button