Latest NewsNewsTechnology

പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായത് 3,500 ലോൺ ആപ്പുകൾ, നീക്കം ചെയ്തതിന് പിന്നിലെ കാരണം അറിയാം

പേഴ്സണൽ ലോണുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്ന ആപ്പുകൾക്കായുള്ള നയങ്ങൾ 2021- ൽ ഗൂഗിൾ പരിഷ്കരിച്ചിരുന്നു

പ്ലേ സ്റ്റോറിൽ നിന്നും 3,500 ഇന്ത്യൻ ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. അതേസമയം, ചില ആപ്പുകൾ നിയമപരമായി പ്രവർത്തിക്കുന്നവയല്ലെന്നും ഗൂഗിൾ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കൂടിയാണ് അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്ക് പൂട്ടിട്ടത്.

പേഴ്സണൽ ലോണുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്ന ആപ്പുകൾക്കായുള്ള നയങ്ങൾ 2021- ൽ ഗൂഗിൾ പരിഷ്കരിച്ചിരുന്നു. പുതിയ മാറ്റങ്ങൾ അനുസരിച്ച്, ലോൺ ആപ്പുകൾ റിസർവ് ബാങ്കിൽ നിന്നുള്ള ലൈസൻസ് ലഭിച്ചതായി വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, ഡെവലപ്പർ അക്കൗണ്ടിന്റെ പേരും രജിസ്റ്റർ ചെയ്ത ബിസിനസിന്റെ പേരും ഒന്നാണെന്ന് ആപ്പ് ഡെവലപ്പർമാർ തെളിയിക്കേണ്ടതുണ്ട്. എന്നാൽ, ഈ മാനദണ്ഡങ്ങൾ ഒന്നും ലോൺ ആപ്പുകൾ പാലിച്ചില്ലെന്ന് നടത്തിയതിനെ തുടർന്നാണ് ഗൂഗിൾ നടപടി ശക്തമാക്കിയത്. ആഗോള തലത്തിൽ ഇതിനോടകം നിരവധി ലോൺ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.

Also Read: ‘എടപ്പാൾ അവതരിപ്പിക്കുന്ന ഒറിജിനൽ കേരള സ്റ്റോറി’: ട്രോളി വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button