KeralaLatest NewsNews

കഞ്ചാവ് കേസ്: ഗ്രേഡ് എസ്‌ഐ അറസ്റ്റിൽ

കൊച്ചി: കഞ്ചാവ് കേസിൽ ഗ്രേഡ് എസ്‌ഐ അറസ്റ്റിൽ. എറണാകുളത്താണ് സംഭവം. ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് ഗ്രേഡ് എസ്‌ഐ അറസ്റ്റിലായത്. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: ‘ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല,വെറും മനുഷ്യന്‍ ആയാല്‍ മതി’:അഞ്‍ജു പാർവതി

കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളെ അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശികൾക്ക് വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രേഡ് എസ്ഐ പിടിയിലായത്.

Read Also: ‘ശ്രീനാഥ്‌ ഭാസി ഇരയാണ്, മനഃപൂർവ്വം ഒരാളെ കൂതറയാക്കരുത്’: ശ്രീനാഥ് ഭാസിയെ വെച്ച് തന്നെ സിനിമ ചെയ്യുമെന്ന് സംവിധായകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button