Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന്

യു.എന്‍ ആസ്ഥാനത്തും മന്‍ കി ബാത്ത് സംപ്രേഷണം ചെയ്യും: ലോകത്തിന് വഴികാട്ടിയായി ഇന്ത്യ മാറുന്നു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പറിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യും. 2014 ഒക്ടോബര്‍ 3 നാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് അവതരിപ്പിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മന്‍ കി ബാത്ത് വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പരിപാടിയാണ്.

Read Also: അവധിക്ക് നാട്ടിലെത്തി, രാത്രി ഉത്സവം കൂടാൻ പോയി; ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക് എത്തുമ്പോള്‍ കേരളത്തിന് ഓര്‍മ്മിക്കാനും പ്രചോദന കഥകളേറെയാണ്. ശബരിമല ക്ഷേത്ര പരിസരത്തെ ശുചിത്വ ചിന്ത മുതല്‍ വറ്റിവരണ്ട കുട്ടമ്പേരൂര്‍ നദിയുടെ പുനരുജ്ജീവനം വരെ വലുതും ചെറുതുമായ സംഭവങ്ങളും വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും നേട്ടങ്ങളും എല്ലാം പ്രതിമാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

ശാരീരിക പരിമിതികള്‍ വകവയ്ക്കാതെ വേമ്പനാട്ട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് വാരുന്ന എന്‍എസ് രാജപ്പനും, വായനയുടെ മഹത്വം ലോകത്തോട് പറയുന്ന വേളയില്‍ ഇടുക്കിയില്‍ നിന്ന് അക്ഷരയും ലോകത്തിന് മുന്നിലെ കേരളത്തിന്റെ മാതൃകയായി. കടുത്ത വേനലില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മണ്‍ പാത്രത്തില്‍ വെള്ളം കരുതുന്ന മുപ്പട്ടം സ്വദേശി നാരായണന്‍, പഴയ വസ്ത്രങ്ങള്‍ തുന്നിയൊരുക്കിയും തടിക്കഷ്ണങ്ങള്‍ രാകി മിനുക്കിയും കളിപ്പാട്ടങ്ങളൊരുക്കുന്ന എറണാകുളം സെന്റ് തേരാസസിലെ കുട്ടികള്‍, പച്ചമരുന്ന് കൊണ്ട് വിഷ ചികിത്സ നടത്തുന്ന ലക്ഷ്മിക്കുട്ടി മുതല്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വരെ പലപ്പോഴായി പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച് പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button