ThiruvananthapuramKeralaNattuvarthaLatest NewsNews

ബ​സ് സ്റ്റാ​ൻ​ഡിൽ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും മർദ്ദിക്കുകയും ചെയ്തു : യുവാവ് അറസ്റ്റിൽ

വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി ഹം​സ (26) ആ​ണ് പി​ടി​യി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും മ​ർദ്ദിക്കു​ക​യും ചെ​യ്ത​ യുവാവ് പി​ടി​യി​ൽ. വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി ഹം​സ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​പ്രി​ൽ 29-ന് ആണ് കേസിനാസ്പദമായ സംഭവം. ​മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം നടന്നത്. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​പ്പോ​ൾ പ്ര​തി ബൈ​ക്കി​ൽ കയറി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : പൊലീസ് ക്വാർട്ടേഴ്സിൽ 14കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം: ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഉടൻ വേണമെന്ന് പൊലീസ്

യുവതിയുടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​മ്പാ​നൂ​രി​ൽ​ നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യാ​ണ് ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്.

സി​ഐ എ​സ്എ​ച്ച്ഒ പി. ​ഹ​രി​ലാ​ൽ, എ​സ്ഐ​മാ​രാ​യ സി.​പി. പ്ര​ശാ​ന്ത്, പ്രി​യ, ര​തീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button