KeralaLatest NewsNews

32000ത്തില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 3ലേയ്ക്ക്, കേരള സ്റ്റോറിയെ കുറിച്ച് അരുണ്‍ കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം കേരള സ്റ്റോറിയായി എത്തിയതിന് പിന്നില്‍ വിഷം തീണ്ടലിനുള്ള ആന്റി വെനമുള്ള ശക്തമായ ഒരു രാഷ്ട്രീയ സമൂഹം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ച് പ്രതികരണവുമായി ഡോ.അരുണ്‍ കുമാര്‍ രംഗത്ത് എത്തി. കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് അരുണ്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള സ്‌റ്റോറി എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായവുമായി രംഗത്ത് എത്തിയത്.

Read Also: ശക്തമായ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘വിനോദമൂല്യമുള്ള സിനിമയായി വിപണിയിലേക്ക് വര്‍ഗീയാശയങ്ങളെ ഇറക്കി വിടുക എന്ന ഫാസിസ്റ്റ് രീതി ഗീബല്‍സ് പ്രയോഗിച്ചിട്ടുണ്ട്. സ്വന്തമായി റേഡിയോ കൊടുത്തത് ഹിറ്റ്‌ലറുടെ പ്രസംഗം മാത്രം കേള്‍പ്പിക്കാനായിരുന്നില്ല. ഒരു ജനതയുടെ ബോധ്യങ്ങളെ വിനോദവിനിമയത്തിലൂടെ ഉലച്ചു കൊണ്ട് പുതിയ ആശയങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി.
കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയത് നിഷ്‌കളങ്ക സിനിമ പരിപാടിയല്ല. രണ്ടു സീരിയലുകൊണ്ട് രാഷ്ട്രീയക കര്‍സേവ നടത്തി സീറ്റുകൂട്ടിയ ചരിത്രമുണ്ട്. പ്രതീക്ഷ നല്‍കുന്നത്, എല്ലാ പ്രചരണ തന്ത്രങ്ങളുടെയും വിഷം തീണ്ടലിനുള്ള ആന്റി വെനമുള്ള ശക്തമായ ഒരു രാഷ്ട്രീയ സമൂഹം കേരളത്തിന്റെ സൈബര്‍ ഇടങ്ങളില്‍ ശക്തമാണ് എന്നതാണ്. അതുകൊണ്ടാണവര്‍ 32000ത്തില്‍ നിന്ന് രണ്ടു നാള്‍ കൊണ്ട് മൂന്നിലേക്ക് എത്തിയത്. ദിസ് ഈസ് ദി കേരള റിയല്‍ സ്റ്റോറി!.

shortlink

Related Articles

Post Your Comments

Related Articles


Back to top button