Latest NewsKeralaNews

രമേശ് ചെന്നിത്തല ഡിവൈഎഫ്‌ഐയെ പുകഴ്ത്തിയതാണെന്ന് കരുതി ചെന്നിത്തലയുടെ വീഡിയോ പങ്കുവെച്ച് എ.എ റഹിം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രമേശ് ചെന്നിത്തലയുടെ പ്രസംഗം. തന്റെ പ്രവര്‍ത്തകരോട് ഡിവൈഎഫ്‌ഐക്കാരെ കണ്ടു പഠിക്കാനും പ്രസംഗത്തില്‍ ചെന്നിത്തല പറയുന്നുണ്ട്. ഇതിനിടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാറ്റി, അത് ഡിവൈഎഫ്‌ഐക്കാരെ അനുമോദിച്ചു കൊണ്ടുള്ള പ്രസംഗമാക്കി മാറ്റുകയും ഈ പ്രസംഗം എ.എ റഹിം എം.പി തന്റെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ റഹിമിനെതിരെ ട്രോളുകളും ഉയര്‍ന്നു.

Read also: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്‌റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമാണ്, എന്താണ് ക്ലെപ്‌റ്റോക്രസി എന്നല്ലേ?

കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ കെയറുണ്ടായില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. തുടര്‍ന്ന് ഇത്തരം സാഹചര്യങ്ങളില്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നത് പോലെ യൂത്ത് കോണ്‍ഗ്രസ്സും രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.

ഡിവൈഎഫ്‌ഐക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനെ ഉദാഹരിച്ചുകൊണ്ടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. ഈ പ്രസംഗത്തിലെ ഭാഗമാണ് ഡിവൈഎഫ്‌ഐക്കാര്‍ വളച്ചൊടിച്ച് തങ്ങളെ അനുമോദിക്കുന്ന തരത്തിലുള്ള പ്രസംഗമാക്കി മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button