Latest NewsNewsBusiness

ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വഴിയുള്ള പ്രതിദിന പിരിവ് റെക്കോർഡ് നേട്ടത്തിലേക്ക്, പുതിയ കണക്കുകൾ അറിയാം

രാജ്യത്ത് ഇതുവരെ 6.9 കോടി ഫാസ്ടാഗുകൾ വിതരണം ചെയ്തിട്ടുണ്ട്

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വഴിയുള്ള പ്രതിദിന പിരിവ് റെക്കോർഡ് നേട്ടം കൈവരിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 29-ന് 1.16 കോടി ഇടപാടുകളാണ് നടന്നത്. ഇതിൽ നിന്നും 193.15 കോടി രൂപയുടെ നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്. 2021 ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയത്.

രാജ്യത്ത് ഇതുവരെ 6.9 കോടി ഫാസ്ടാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. നിലവിൽ, ഫാസ്ടാഗ് ഉപയോഗിക്കുന്ന ടോൾ പ്ലാസകളുടെ എണ്ണം 1,228 ആണ്. ഇതിൽ സംസ്ഥാന ടോൾ പ്ലാസകളുടെ എണ്ണം 339 എണ്ണമാണ്. 2021-22- ൽ ടോൾ പ്ലാസകളിൽ നിന്ന് ലഭിച്ച മൊത്തം വരുമാനം 34,742 കോടി രൂപയാണ്. 2020-21 കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 28,681 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ടോൾ പ്ലാസകൾക്ക് പുറമേ, തിരഞ്ഞെടുത്ത പാർക്കിംഗ് കേന്ദ്രങ്ങളിൽ ഫീസ് നൽകാൻ ഫാസ്ടാഗ് അനുവദനീയമാണ്.

Also Read: തൊഴിലവസരം: നോർക്ക- യുകെ കരിയർ ഫെയർ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button